തിരുവനന്തപുരം: കേരളത്തില്‍ കൃഷി സൗഹാര്‍ദമാക്കാന്‍ നിരവധി പദ്ധതികളാണ് നടപ്പാക്കിയത്. കഴിഞ്ഞ ഒമ്പതുവര്‍ഷത്തില്‍ ഇതിനായി കോടികണക്കിന് രൂപയുടെ സാമ്പത്തിക സഹായവും നല്‍കിയിട്ടുണ്ട്. പിഎം കിസാനും എസ്എച്ച്സിയും ഇതിന് മികച്ച ഉദാഹരണമാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരും മന്ത്രിമാരും നിരന്തരമായി വ്യാജ പ്രചാരണം നടത്തുന്നതാണ് കേരള ജനത കാണുന്നത്.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ കര്‍ഷക ആത്മഹത്യകള്‍ കുറഞ്ഞുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുതന്നെയാണ് കേരളത്തിലും കാണാന്‍ സാധിക്കുന്നത്. രാജ്യത്തുടനീളമുള്ള കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി 2019ല്‍ ആരംഭിച്ച പദ്ധതിയാണ് പിഎംകിസാന്‍.
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്കു കീഴില്‍ ആര്‍ഹരായ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ വീതം ലഭ്യമാക്കുന്നു. 2,000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായാണ് തുക വിതരണം ചെയ്യുന്നത്. ഈ വര്‍ഷം ഫെബ്രുവരി വരെ 37.5 ലക്ഷം കര്‍ഷകരാണ് ഈ സ്കീമില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി 2018-19 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിനായി നല്‍കിയത്. സമാനമായി 2021-22 ല്‍ 1,433.8 കോടി രൂപയും. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 1,598 കോടി രൂപയും കേരളത്തിലെ ഗുണഭോക്താക്കള്‍ക്ക് കൈമാറി.
എല്ലതരത്തിലുള്ള കാര്‍ഷികം പ്രവര്‍ത്തനങ്ങള്‍ പിന്തുണക്കുന്നതിനായി കേന്ദ്ര കൃഷി മന്ത്രാലയത്തിനു കീഴില്‍ സംസ്ഥാന തലങ്ങളില്‍ വിവിധ കാര്‍ഷിക വിളകളുടെ നടല്‍, പരിപാലനം, വിളവെടുപ്പ് എന്നി സംബന്ധിച്ചുള്ള കാര്‍ഷിക വിജ്ഞാന പരിപാടികളും സംഘടിപ്പിക്കാറുണ്ട്. വിളകള്‍ക്ക് പുറമെയുള്ള കൃഷികള്‍ക്കും കേന്ദ്രം മികച്ച പിന്തുണയാണ് നല്ക്കുന്നത്. നീല്‍ ക്രാന്തി മിഷന് ഇത്തരത്തില്‍ ഒരു പദ്ധതിയാണ്.
മത്സ്യകര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനും മത്സ്യബന്ധനം വികസിപ്പിക്കുകയും നിയന്ത്രിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് 2014ല്് നീല വിപ്ലവ പദ്ധതി അല്ലെങ്കില്‍ ‘നീല്‍ ക്രാന്തി മിഷന്’ ആരംഭിച്ചത്. ഇന്ത്യയിലെ മത്സ്യബന്ധന മേഖലയില്‍ മികച്ച മുന്നേറ്റം കൈവരിച്ച് വിപ്ലവം സൃഷ്ടിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിക്കുകീഴില്‍ കേരളത്തിന് ഇതുവരെ 171 കോടി രൂപയാണ് അനുവദിച്ചത്.
കേരളത്തില്‍ മികച്ച സ്വീകാര്യത നേടിയ മറ്റൊരു പദ്ധതിയാണ് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് (എസ്എച്ച്സി). കര്‍ഷകര്‍ക്ക് 12 മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി അവരുടെ മണ്ണിന്റെ അവസ്ഥയുടെ ഡാറ്റാ ബുക്ക് നല്കുന്ന പദ്ധതിയാണ് എസ്എച്ച്സി. സംസ്ഥാനത്തെ 90-95 ശതമാനം കര്‍ഷകരും ഇതുവരെ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 33 ലക്ഷം സോയില്‍ ഹെല്‍ത്ത് കാര്‍ഡുകളാണ് (എസ്എച്ച്സി) വിതരണം ചെയ്തത്. തമിഴ്നാട്, മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍പ്രദേശ് തുടങ്ങി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പദ്ധതി നടപ്പാക്കിയിട്ടുണ്ട്.
സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ തിരിച്ചുള്ള മൊത്തം കൃഷിയിടങ്ങളുടെയും വിതരണം ചെയ്ത സോയില്‍ ഹെല്‍ത്ത് കാര്‍ഡുകളുടെ എണ്ണത്തിന്റെയും വിശദാംശങ്ങള്‍ താഴെ:
Sl. No. |
States/UTs |
Total No. of farm holding |
Soil Health Cards issued |
||
Cycle-I (2015-17) |
Cycle-II (2017-19) |
Model Village Programme (2019-20) |
|||
1 |
Andaman & Nicobar |
11954 |
10000 |
9540 |
1007 |
2 |
Andhra Pradesh |
8523910 |
7455204 |
6967162 |
226487 |
3 |
Arunachal Pradesh |
113253 |
20532 |
22128 |
225 |
4 |
Assam |
2741711 |
1300901 |
1300901 |
66218 |
5 |
Bihar |
16412893 |
6469650 |
6277942 |
123866 |
6 |
Chhattisgarh |
4010772 |
3890709 |
4746670 |
59302 |
7 |
Dadra and Nagar Haveli and Daman & Diu |
23088 |
2222 |
12994 |
0 |
8 |
Goa |
74563 |
25000 |
16743 |
2938 |
9 |
Gujarat |
5320626 |
5108923 |
8694942 |
63591 |
10 |
Haryana |
1628015 |
4227238 |
4143900 |
25235 |
11 |
Himachal Pradesh |
996809 |
385011 |
960765 |
19671 |
12 |
J & K |
1416509 |
692062 |
1018051 |
70246 |
13 |
Jharkhand |
2802946 |
637507 |
641828 |
58572 |
14 |
Karnataka |
8680739 |
7832189 |
7832189 |
65034 |
15 |
Kerala |
7583496 |
763435 |
2209717 |
80045 |
16 |
Madhya Pradesh |
10003135 |
8872377 |
8907385 |
127585 |
17 |
Maharashtra |
15285439 |
13146000 |
13053000 |
201837 |
18 |
Manipur |
150484 |
114522 |
114522 |
10010 |
19 |
Meghalaya |
232397 |
209561 |
246879 |
3243 |
20 |
Mizoram |
89774 |
11986 |
16458 |
2119 |
21 |
Nagaland |
196532 |
184797 |
12000 |
27304 |
22 |
Odisha |
4865850 |
2374233 |
2053734 |
162405 |
23 |
Puducherry |
33840 |
19594 |
12089 |
2508 |
24 |
Punjab |
1092713 |
1251726 |
1160568 |
17793 |
25 |
Rajasthan |
7654616 |
6886000 |
11860699 |
86341 |
26 |
Sikkim |
71532 |
46000 |
66000 |
2936 |
27 |
Tamil Nadu |
7937947 |
6767000 |
7016654 |
58317 |
28 |
Telangana |
5947735 |
5720737 |
4842509 |
110664 |
29 |
Tripura |
573194 |
117723 |
117723 |
15602 |
30 |
Uttar Pradesh |
23821625 |
17014573 |
20354551 |
255517 |
31 |
Uttarakhand |
881305 |
750494 |
882797 |
13645 |
32 |
West Bengal |
7242732 |
5040510 |
4200000 |
4520 |
Total |
146422134 |
107348416 |
119773040 |
1964783 |
2015-16ലെ കാര്‍ഷിക സെന്‍സസ് അനുസരിച്ചുള്ള മൊത്തം കൃഷിയിടങ്ങളുടെ കണക്കുകള്‍ അടിസ്ഥനമാക്കി സര്‍ക്കാര്‍ പുറത്തുവിട്ട പട്ടിക. 2021 നവംബര്‍ 30 ന് ലോക്സഭയില്‍ കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ രേഖാമൂലം നല്കിയ മറുപടിയിലാണ് എസ്എച്ച്സി സംബന്ധിച്ചുള്ള ഈ വിവരം നല്‍കിയത്. ഇതിനുപുറമെ കേരളത്തില്‍ നിന്ന് കിസാന്‍ കാള്‍ സെന്റര്‍ ഉള്‍പ്പെടയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളോട് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: