കൊളൊംബോ : ഏഷ്യ കപ്പ് സംഘടിപ്പിക്കാന്‍ തയ്യാറാണെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. എസിസി യോഗം അടുത്ത് തന്നെ നടക്കാനിരിക്കെയാണ് ഏഷ്യ കപ്പ് നടത്തുവാന്‍ താല്പര്യമുണ്ടെന്ന് അറിയിച്ച് ബോര്‍ഡ് രംഗത്തെത്തിയത്. ഇനി തീരുമാനം എടുക്കേണ്ടത് എസിസി ആണെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
പാകിസ്ഥാനിലും യുഎഇയിലുമായി ഏഷ്യ കപ്പ് നടത്താമെന്ന പാകിസ്ഥാന്റെ നിലപാടിനെ ബിസിസിഐ എതിര്‍ക്കുന്നതിനാലാണ് ഏഷ്യ കപ്പ് വേദി മാറ്റുന്നതിനെ കുറിച്ച് എസിസി ആലോചിക്കുന്നത്. കൊളംബോയില്‍ ഏഷ്യാ കപ്പ് നടത്താമെന്ന നിലപാടാണ് ബിസിസിഐ എടുത്തിരിക്കുന്നത്. ബിസിസിഐയുടെ ഈ തീരുമാനം അംഗീകരിക്കുന്നുവെന്ന് ലങ്കന്‍ അധികാരികളും അറിയിച്ചു.
ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ഭാരവാഹികള്‍ ഇന്ത്യയില്‍ ഐപിഎല്‍ ഫൈനല്‍ കാണാനെത്തിയിട്ടുണ്ട്. പാകിസ്ഥാന് നിലവില്‍ ഈ വിഷയത്തില്‍ ഒറ്റപ്പെടുന്ന സാഹചര്യമാണുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: