ന്യൂദല്‍ഹി: കംബോഡിയന്‍ രാജാവ് നൊറോഡോം സിഹാമോണി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ന്യൂദല്‍ഹിയിലെത്തി.വിദേശകാര്യ സഹമന്ത്രി രാജ്കുമാര്‍ രഞ്ജന്‍ സിംഗ് കംബോഡിയന്‍ രാജാവിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
നൊറോഡോം സിഹാമോണിയുടെ ഇന്ത്യാ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാര്‍ഷികാഘോഷങ്ങള്‍ പൂര്‍ത്തിയാകുന്ന വേളയിലാണ്. ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കംബോഡിയ രാജാവിന്റെ ഇന്ത്യന്‍ സന്ദര്‍ശനം.
ചൊവ്വാഴ്ച രാഷ്‌ട്രപതി ഭവനില്‍ കംബോഡിയ രാജാവിന് ആചാരപരമായ സ്വീകരണം നല്‍കും. വൈകുന്നേരം രാജാവിന്റെ ബഹുമാനാര്‍ത്ഥം വിരുന്ന് സത്കാരം നടത്തും.
രാജാവ് ര്രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കറും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും രാജാവിനെ സന്ദര്‍ശിക്കും.നൊറോഡോം സിഹാമോണി രാജ്ഘട്ടില്‍ രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തും.
കംബോഡിയ രാജാവിന്റെ സന്ദര്‍ശനം ഇന്ത്യയും കംബോഡിയയും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: