ന്യൂദല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ ‘പ്രചണ്ഡ’ ഈ മാസം 31ന് ന്യൂദല്‍ഹിയിലെത്തും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം. ജൂണ്‍ 3 വരെയാണ് പ്രചണ്ഡയുടെ ഇന്ത്യാ സന്ദര്‍ശനം.
2022 ഡിസംബറില്‍ അധികാരമേറ്റതിന് ശേഷം നേപ്പാള്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമാണ് ഇത്.സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി പ്രചണ്ഡ പ്രസിഡന്റ് ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് നേപ്പാള്‍ പ്രധാനമന്ത്രി മോദിയുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തും.ഔദ്യോഗിക യാത്രകള്‍ക്ക് പുറമേ, നേപ്പാള്‍ പ്രധാനമന്ത്രി തന്റെ യാത്രാപരിപാടിയുടെ ഭാഗമായി ഉജ്ജൈന്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളും സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: