ഡിസ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി അസം തൊഴില്‍ മേളയെ വീഡിയോ സന്ദേശത്തിലൂടെ ഇന്ന് അഭിസംബോധന ചെയ്തു. അസം സര്‍ക്കാര്‍ ജോലിയിലേക്ക് നിയമിക്കപ്പെടുന്ന യുവജനങ്ങളെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിനന്ദിച്ചു. കഴിഞ്ഞ മാസം ബിഹു ദിനത്തില്‍ സംസ്ഥാനം സന്ദര്‍ശിച്ചത് അദ്ദേഹം പ്രസംഗത്തില്‍ സ്മരിച്ചു.
പത്ത് വര്‍ഷം മുമ്പ് ആര്‍ക്കും സങ്കല്പ്പിക്കാന് പോലും കഴിയാത്ത നിരവധി മേഖലകളില്‍ ഇന്ന് യുവജനങ്ങള്‍ മുന്നേറുകയാണ്. രാജ്യത്ത് ലക്ഷക്കണക്കിന് പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിച്ച സ്റ്റാര്‍ട്ടപ്പ് പരിസ്ഥിതി ഉയര്‍ത്തിക്കാട്ടികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
കൃഷി, സാമൂഹിക പരിപാടികള്‍, സര്‍വേ, പ്രതിരോധ മേഖല എന്നിവിടങ്ങളില്‍ ഡ്രോണുകളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത പരാമര്‍ശിച്ച അദ്ദേഹം ഇത് യുവജനങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഇന്ത്യയില്‍ കോടിക്കണക്കിന് മൊബൈല്‍ ഫോണുകള്‍ നിര്‍മ്മിക്കുന്നതിലൂടെ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് സംഭാവന നല്കുന്ന ആത്മനിര്‍ഭര്‍ ഭാരത് സംഘടിതപ്രവര്‍ത്തനത്തെയും നരേന്ദ്രമോദി സ്പര്‍ശിച്ചു.
ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി വിപുലീകരിച്ച് എല്ലാ ഗ്രാമങ്ങളിലും എത്തിക്കുന്നതിനെക്കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി ഇത് വലിയ തോതില്‍ തൊഴിലും സ്വയം തൊഴിലും പ്രോത്സാഹിപ്പിച്ചതായും പറഞ്ഞു. ഒരു പദ്ധതിയോ അല്ലെങ്കില്‍ ഒരു തീരുമാനമോ മാത്രം മതി അതിന് ജനങ്ങളുടെ ജീവിതത്തിന് നേട്ടമുണ്ടാക്കാനാകുമെന്നതിന് പ്രധാനമന്ത്രി വ്യക്തമാക്കി.
അസമിലെ യുവാക്കളുടെ ഭാവിയോടുള്ള ഗൗരവകരമായ സമീപനത്തിന്റെ പ്രതിഫലനമാണ് ഇന്നത്തെ തൊഴില്‍ മേളയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന് മുമ്പും തൊഴില്‍ മേളയിലൂടെ അസമിലെ 40,000 യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏകദേശം 45,000 യുവാക്കള്‍ക്ക് ഇന്ന് നിയമന കത്ത് കൈമാറിയതായും യുവജനങ്ങള്‍ക്ക് ശോഭനമായ ഭാവി ആശംസിക്കുന്നതായും അദ്ദേഹം അറിയിച്ചു.
സമാധാനത്തിന്റെയും വികസനത്തിന്റെയും ഒരു പുതിയ യുഗത്തിനാണ് അസം സാക്ഷ്യം വഹിക്കുന്നത്, വികസനത്തിന്റെ ഈ വേഗത അസമില്‍ ശുഭാപ്തിവിശ്വാസവും പ്രചോദനവും വ്യാപിപ്പിച്ചു. സര്‍ക്കാരിലെ നിയമനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന് അസം സര്‍ക്കാര്‍ ആരംഭിച്ച പ്രക്രിയകളെ പ്രതിഫലിപ്പിച്ച പ്രധാനമന്ത്രി വിവിധ വകുപ്പുകളിലെ നിയമനപ്രക്രിയകള്‍ നടപ്പിലാക്കുന്നതിനായി രൂപീകരിച്ച അസം ഡയറക്ട് റിക്രൂട്ട്മെന്റ് കമ്മീഷനെ സ്പര്‍ശിക്കുകയും ചെയ്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഓരോ വകുപ്പിനും വ്യത്യസ്ത നിയമങ്ങളും വിവിധ വകുപ്പുകളിലെ നിയമങ്ങള്‍ക്കായി അപേക്ഷാര്‍ത്ഥികള്‍ക്ക് വിവിധ പരീക്ഷകളും എഴുതേണ്ടി വന്നിരുന്ന നേരത്തെയുള്ള നടപടിക്രമങ്ങള്‍ കാരണം പല നിയമനങ്ങളും കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പരാമര്‍ശിച്ചു. ഈ പ്രക്രിയകളെല്ലാം ഇപ്പോള്‍ വളരെ എളുപ്പമാക്കിയിട്ടുണ്ടെന്ന് പ്രസ്താവിച്ച അദ്ദേഹം, ഈ നേട്ടത്തിന് അസം സര്‍ക്കാരിനെ അഭിനന്ദിക്കുകയും ചെയ്തു.
സ്വാതന്ത്ര്യത്തിന്റെ അമൃത കാലത്തു നമ്മുടെ രാജ്യത്തെ ഒരു വികസിത രാഷ്ട്രമാക്കാന്‍ നാമെല്ലാവരും പ്രതിജ്ഞയെടുത്തിട്ടുണ്ട്. അമൃത കാലത്തെ അടുത്ത 25 വര്‍ഷം സേവന കാലം പോലെ പ്രധാനമാണ് എന്നതിന് ഊന്നല്‍ നല്‍കികൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നിയമനം ലഭിച്ചവരുടെ പെരുമാറ്റം, ചിന്ത, ജോലിയോടുള്ള സമീപനം, പൊതുജനങ്ങളിലുള്ള സ്വാധീനം എന്നിവയുടെ പ്രാധാന്യത്തിന് അടിവരയിട്ട പ്രധാനമന്ത്രി, ഓരോ സാധാരണ പൗരനും വേണ്ടി അസം സര്‍ക്കാരിന്റെ മുഖമാണ് പുതിയതായി നിയമിതരായവര്‍ എന്ന് ഊന്നിപ്പറഞ്ഞു. സമൂഹം വികസനം കാംക്ഷിക്കുന്നതായി മാറികൊണ്ടിരിക്കുകയാണെന്നും ഒരു പൗരനും വികസനത്തിനായി കാത്തിരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പരാമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: