ചെന്നൈ: ഐപിഎല്‍ എലിമിനേറ്ററില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 81 റണ്‍സിന്റെ ഉജ്ജ്വല വിജയം. 183 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ലഖ്നോ ആകാശ് മധ്വാളിന്റെ മാസ്മര ബൗളിംഗിനും മുംബയുടെ തകര്‍പ്പന്‍ ഫീല്‍ഡിംഗിനും മുന്നില്‍ തകര്‍ന്നു. 16.3 ഓവരില്‍ 101 റണ്‍സ് മാത്രം എടുക്കാനേ ലക്നോവിന് കഴിഞ്ഞൊള്ളു. 5 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മധ്വാള് 5 വിക്കറ്റ് പിഴുതു.ഏറ്റവും കുറവ് റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഐപിഎൽ ബോളർമാരിൽ മധ്വാൾ അനിൽ കുംബ്ലെയുടെ റെക്കോർഡിന് ഒപ്പമെത്തി. മൂന്നുപേര്‍ റണ്‍ഔട്ടായി. പീയൂഷ് ചവലിനും ജോര്‍ഡാനും ഓരോ വിക്കറ്റ് വീതം കിട്ടി. മാര്‍ക്കസ് സ്റ്റോയിന്‍സ് (40) മാത്രമാണ് പിടിച്ചുനിന്നത്. കെയില്‍ മേയേഴ്സ് (18), ദീപക് ഹൂഡ (15) എന്നിവരും രണ്ടക്കം കടന്നു.
ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് 8 വിക്കറ്റ് നഷ്ടത്തിലാണ് 182 റണ്‍സെടുത്തു നായകന് രോഹിത് ശര്‍മ്മയും സൂര്യകുമാര്‍ യാദവും കാമറൂണ്‍ ഗ്രീനും മികച്ച തുടക്കത്തിന് ശേഷം മടങ്ങിയപ്പോള്‍ തിലക് വര്‍മ്മ, നെഹാല്‍ വധേര എന്നിവരുടെ ബാറ്റിംഗാണ് മുംബൈക്ക് രക്ഷയായത്. ഖ്നൗവിനായി പേസര്‍ നവീന്‍ ഉള് ഹഖ് നാലും യഷ് താക്കൂര്‍ മൂന്നും മൊഹ്സീന് ഖാന് ഒന്നും വിക്കറ്റ് സ്വന്തമാക്കി.
സ്പിന്നര്‍മാരായ ക്രുനാല്‍ പാണ്ഡ്യയും കൃഷ്ണപ്പ ഗൗതവുമാണ് ലഖ്നൗവിനായി ബൗളിംഗ് തുടങ്ങിയത്. ഇരുവരുടേയും ആദ്യ ഓവറുകളില്‍ മുംബൈ ഇന്ത്യന്‍സ് പ്രയാസപ്പെട്ടെങ്കിലും മൂന്നാം ഓവര്‍ മുതല്‍ രോഹിത്തും ഇഷാനും അടി തുടങ്ങി. എന്നാല്‍ ഇതോടെ ഇരുവരുടേയും വിക്കറ്റ് വീണു. ഇന്നിംഗ്സിലെ നാലാം ഓവറില്‍ നവീന്‍ ഹഖിന്റെ പന്തില്‍ രോഹിത് ശര്‍മ്മയെ(10 പന്തില്‍ 11) ആയുഷ് ബദോനി പിടികൂടിയപ്പോള്‍ തൊട്ടടുത്ത ഓവറില്‍ ഇഷാന് കിഷനെ(12 പന്തില്‍ 15) യഷ് താക്കൂര്‍ വിക്കറ്റിന് പിന്നില്‍ നിക്കോളാസ് പുരാന്റെ കൈകളില്‍ ഭദ്രമാക്കി.
10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ മുംബൈ ഇന്ത്യന്‍സിന് 97 റണ്‍സുണ്ടായിരുന്നു.
നവീന്‍ ഉള് ഹഖിന്റെ ഓവറില്‍ സിക്സര്‍ ശ്രമത്തിനിടെ സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റ് നഷ്ടമായി. ് ഇതേ ഓവറില്‍ ഗ്രീനിനെ(23 പന്തില്‍ 41) നവീന്‍ സ്ലോ ബോളില്‍ ബൗള്‍ഡാക്കി. എന്നാല്‍ ഇതിന് ശേഷം ടിം ഡ!േവിഡ!ും തിലക് വര്‍മ്മയും ചേര്‍ന്ന് 150 കടത്തും മുമ്പേ അടുത്ത വിക്കറ്റ് വീണു. ഡേവിഡിനെ(13 പന്തില്‍ 13) ഹൈ ഫുള്‍ടോസില്‍ മടക്കുകയായിരുന്നു യഷ് താക്കൂര്‍. 18ാം ഓവറില്‍ തിലക് വര്‍മ്മയെയും(24 പന്തില്‍ 26) പുറത്താക്കി നവീന്‍ നാല് വിക്കറ്റ് തികച്ചു. മൊഹ്സീന് ഖാന്റെ 19ാം ഓവറില്‍ ക്രിസ് ജോര്‍ദാനും(7 പന്തില്‍ 4) മടങ്ങി. ഇന്നിംഗ്സിലെ അവസാന പന്തില്‍ നെഹാല്‍ വധേരയെ(12 പന്തില്‍ 23) യഷ് പുറത്താക്കി. ആ ഓവറില്‍ 14 റണ്‍സ് അടിച്ചതിനുശേമാണ് വധേര പുറത്തായത്.
വെള്ളിയാഴ്ച രണ്ടാം ക്വാളിഫയറിൽ, മുംബൈ ഇന്ത്യൻസ് ഹാർദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. അതില്‍ ജയിക്കുന്നവര്‍ ഫൈനലില്‍ ചെന്നെ സൂപ്പര്കിംഗുമായി കളിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: