തിരുവനന്തപുരം: സക്ഷമയുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കും ഫിസിയോ തെറാപ്പി ആവശ്യമുള്ള മറ്റു രോഗികള്‍ക്കുമായി സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിയ്ക്കുന്നു. മേയ് 28ന് രാവിലെ ഒമ്പതു മണി മുതല്‍ രണ്ടു വരെ ഈഞ്ചയ്ക്കല്‍ മാനവനഗര്‍ സൗത്തിലുള്ള സക്ഷമയുടെ ധീമഹി സേവന കേന്ദ്രത്തിലാണ് ക്യാമ്പ് നടക്കുന്നത്. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി ദേശീയ തലത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന സംഘടനയാണ് സക്ഷമ. സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡല് എന്നതിന്റെ ചുരുക്കപ്പേരാണ് സക്ഷമ.
വിവിധ വകുപ്പുകളിലെ വിദഗ്ദ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച് ചികിത്സ നിര്‍ണ്ണയം നടത്തും. എസ് രാമകൃഷ്ണന് (റിട്ട ചീഫ് ഫിസിയോ തെറാപ്പിസ്റ്റ്), ഡോ കവിത (ഇ എന്‍ റ്റി), ഡോ ലാവണ്യ (പീഡിയാട്രീഷ്യന്‍) ഡോ അമൃത് ജൂഡ് (സിദ്ധ), ഡോ സജികുമാര്‍ (ആയുര്‍വ്വേദം), അനിതാ നായകം (സ്പീച്ച് & അക്യൂപ്രെഷര് തെറാപ്പിസ്റ്റ്), അഞ്ജന (ഫിസിയോ തെറാപ്പിസ്റ്റ്) എന്നിവര്‍ പങ്കെടുക്കും.
ശ്രീനേത്ര കണ്ണാശുപത്രിയുമായി ചേര്‍ന്ന് നേത്രരോഗ പരിശോധനയും മെഡിക്കല്‍ ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരിക്കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു. 8848976123, 7907265550, എന്ന നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബന്ധപ്പെടവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: