ബെംഗളൂരു : മലയാളിയായ യു.ടി. ഖാദര്‍ കര്‍ണാടക സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. മംഗളുരു മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി അഞ്ചാം തവണയാണ് ഖാദര്‍ നിയമസഭയിലേക്ക് എത്തുന്നത്.
യു.ടി. ഖാദറിന്റെ കുടുംബം കാസര്കോടുകാരാണ്. ഉപ്പള സ്വദേശിയായ ഖാദറിന്റെ കുടുംബം പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മംഗലാപുരത്തിന് അടുത്തുള്ള ഉള്ളാളിലേക്ക് കുടിയേറിപ്പാര്‍ത്തതാണ്.
മുന്‍ മന്ത്രിസഭയില്‍ ഭക്ഷ്യ വകുപ്പ് മന്ത്രിയായും യു.ടി. ഖാദര്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ ബിജെപി സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ ഉപനേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: