പോര്‍ട്ട് മോറെസ്ബി: ഇന്ത്യ-പസഫിക് ദ്വീപ് സഹകരണ ഫോറത്തിന്റെ മൂന്നാമത് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ പരമോന്നത സൈനികേതര പുരസ്കാരം നല്കി ആദരിച്ച് ഫിജിയും പാപുവ ന്യൂ ഗുനിയയും.’ദ കമ്പാനിയന് ഓഫ് ദി ഓര്‍ഡര്‍ ഓഫ് ഫിജി’ പുരസ്കാരം നല്‍കിയാണ് ഫിജി ആദരിച്ചത്. ഫിജി പ്രധാനമന്ത്രി സിതിവേണി റബുക്കയില് നിന്നാണ് മോദി ബഹുമതി ഏറ്റുവാങ്ങിയത്.
പാപുവ ന്യൂ ഗിനിയയിലെ പരമോന്നത സൈനികേതര ബഹുമതിയായ ഗ്രാന്‍ഡ് കമ്പാനിയന് ഓഫ് ദി ഓര്‍ഡര്‍ ഓഫ് ലോഗോഹുവും മോദിക്ക് സമ്മാനിച്ചു. പസഫിക് ദ്വീപ് രാജ്യങ്ങളുടെ ഐക്യത്തിന് വേണ്ടി പരിശ്രമിച്ചതിനും ആഗോള ദക്ഷിണ മേഖലയുടെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയതിനുമാണ് പുരസ്കാരം സമ്മാനിച്ചത്. പാപുവ ന്യൂ ഗുനിയ ഗവര്‍ണര്‍ ജനറല്‍ ബോബ് ദാദേയാണ് മോദിക്ക് ബഹുമതി സമ്മാനിച്ചത്.
പുരസ്കാരത്തിന് നന്ദി അറിയിച്ച് മോദി ട്വീറ്റ് ചെയ്തു. ഫിജിയിലെ ജനങ്ങളോടും സര്‍ക്കാരിനോടും അദ്ദേഹം നന്ദി അറിയിച്ചു. ഇത് ഇന്ത്യയിലെ ജനങ്ങള്‍ക്കുള്ള ബഹുമതിയാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിനുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: