മുംബയ് : ഐപിഎല്‍ പ്ലേ ഓഫിലേക്കുള്ള സാധ്യത സജീവമാക്കി മുംബയ് ഇന്ത്യന്‍സ്. സണ്‍റൈസേഴ്സ് നല്കിയ 201 റണ്‍സ് വിജയ ലക്ഷ്യം 18 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മുംബയ മറികടന്നു. കാമറണ്‍ ഗ്രീനും രോഹിത് ശര്‍മ്മയും ആണ് മുംബൈയുടെ വിജയ ശില്പികള്.
ആര്‍സിബിയുടെ മത്സരം മഴ കാരണം നടന്നില്ലെങ്കില്‍ മുംബയ് പ്ലേ ഓഫിലെത്തും. എന്നാല്‍ മുംബയെക്കാള്‍ മികച്ച റണ്‍ റേറ്റുള്ള ആര്‍സിബി വിജയം നേടിയാല്‍ പ്ലേ ഓഫിലെത്തും.
കാമറണ്‍ ഗ്രീനിന്റെ മിന്നും ബാറ്റിംഗ് മുംബയെ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 60/1 എന്ന നിലയിലെത്തിച്ചു. 20 പന്തില്‍ ഗ്രീന്‍ അര്‍ദ്ധ ശതകം തികച്ചു. രോഹിത്തിന്റെ പിന്തുണയോടെ ടീമിനെ 9 ഓവറില്‍ 100 റണ്‍സിലെത്തിച്ചു.
രോഹിത് 37 പന്തില്‍ 56 റണ്‍സാണ് നേടിയത്. ഗ്രീന്‍ 47 പന്തില്‍ 100 റണ്‍സ് നേടിയപ്പോള്‍ സൂര്യകുമാര്‍ യാദവ് 16 പന്തില്‍ 25 റണ്‍സ് നേടി ഗ്രീനിന് മികച്ച പിന്തുണ നല്കി മുംബൈയുടെ വിജയം എളുപ്പത്തിലാക്കി.
മുംബയ് ഇന്ത്യന്‍സിന്റെ വിജയത്തോടെ രാജസ്ഥാന് റോയല്‍സ് പ്ലേ ഓഫ് കാണാതെ പുറത്തായി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഗുജറാത്തും ആര്‍സിബിയും ഏറ്റുമുട്ടുമ്പോള്‍ ആര്‍സിബി ജയിച്ചാല്‍ മുംബയ് പ്ലേ ഓഫ് കാണാതെ പുറത്താകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: