മലയാളികളുടെ പ്രിയ താരം സുധീഷ്, പുതുമുഖം ജിനീഷ് എന്നിരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു ശര്‍മ്മ സംവിധാനം ചെയ്യുന്ന ‘മൈന്ഡ്പവര് മണിക്കുട്ടന്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, പ്രശസ്ത ചലച്ചിത്ര താരം ടോവിനോ തോമസ്, സംഗീത സംവിധായകന് ഗോപി സുന്ദര്‍ എന്നിവര്‍ തങ്ങളുടെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
വി.ജെ. ഫ്ളൈ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ശങ്കര്‍ എസ്., സുമേഷ് പണിക്കര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ഫാമിലി എന്റര്‍ടൈനര്‍ ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാര്‍ നിര്‍വ്വഹിക്കുന്നു. സംഗീതപ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഗോപി സുന്ദര്‍ നിര്‍വ്വഹിക്കുന്നു.
തിരക്കഥ- ജിനീഷ,വിഷ്ണു, ഗാനരചന- രാജീവ് ആലുങ്കല്‍, മേക്കപ്പ്- മനോജ് അങ്കമാലി, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, കലാ സംവിധാനം- കോയാസ്, അസ്സോസ്സിയേറ്റ് ഡയറക്ടര്‍- മനേഷ് ഭാര്ഗവന്, പ്രൊജക്ട് ഡിസൈനര്‍- ശശി പൊതുവാള്, നിര്‍മ്മാണ നിര്‍വ്വഹണം- വിനോദ് പറവൂര്‍, സ്റ്റില്‍സ്- കാഞ്ചന്, പബ്ലിസിറ്റി ഡിസൈന്‍- മനോജ് ഡാവിന്‍സി, പിആര്‍ഒ- എ.എസ്. ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: