കൊച്ചി:വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് ചില്ലിന് കേട് പറ്റി. ഇത് മൂന്നാം തവണയാണ് വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരതിന് നേരെ ചോറ്റാനിക്കര കുരീക്കാട് ഭാഗത്ത് വച്ച് കല്ലേറുണ്ടായത്.
വൈകിട്ട് ഏഴരയോടെയാണ് കല്ലേറുണ്ടായതെന്ന് ആർപിഎഫ് പൊലീസിനെ അറിയിച്ചു. ട്രെയിനിലെ യാത്രക്കാരാണ് സംഭവം ടിടിആറിനെ അറിയിച്ചത്. വന്ദേ ഭാരത് സി 6 കോച്ചിന്റെ ചില്ലാണ് ചിന്നിയത്.
സംഭവത്തില്‍ റെയില്‍വേ പോലീസ് അന്വേഷണം തുടങ്ങി. ചോറ്റാനിക്കര പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ വന്ദേഭാരതിനെതിരെ ഇത് മൂന്നാം തവണയാണ് കല്ലേറ് ഉണ്ടാകുന്നത്. നേരത്തെ തിരൂരും പാപ്പിനിശേരിയിലും വന്ദേഭാരതിന് നേരെ ആക്രമണമുണ്ടായിരുന്നു.
കല്ലേറുകാരെ കണ്ടുപിടിച്ചാല്‍ അവര്‍ക്ക് തടവ് ശിക്ഷ അടക്കം നല്കാവുന്ന രീതിയില്‍ നിയമം കര്‍ക്കശമാക്കുന്ന കാര്യം റെയില്‍വേയുടെ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: