യംഗോണ്‍ : മോഖ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് കനത്ത നാശനഷ്ടം നേരിട്ട മ്യാന്മാറില്‍ ദുരിതാശ്വാസ സാമഗ്രികളെത്തിച്ച് ഇന്ത്യ. ഐ എന്‍ എസ് ഗാരിയല്‍ എന്ന കപ്പലിലാണ് ഇന്ത്യ ദുരിതാശ്വാസ സാമഗ്രികളെത്തിച്ചത്.
മരുന്നുകളും ചികിത്സാ ഉപകരണങ്ങളും എത്തിച്ചിട്ടുണ്ട്. ആന്റി ബയോട്ടിക്കുകള്‍, അണുബാധ തടയുന്നതിനുളള മരുന്നുകള്‍ തുടങ്ങിയവയും ജലജന്യ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനുളള മരുന്നുകളും ഇന്ത്യ എത്തിച്ചവയില്‍ ഉള്‍പ്പെടുന്നു.
മ്യാന്‍മറില്‍ ഈ ആഴ്ച ആദ്യം മോഖ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനെത്തുടര്‍ന്ന് 800,000 പേര്‍ക്കെങ്കിലും അടിയന്തര ഭക്ഷണ സഹായവും മറ്റ് സഹായങ്ങളും ആവശ്യമാണെന്ന് ഐക്യരാഷ്‌ട്രസഭ അറിയിച്ചിരുന്നു.മ്യാന്‍മറില്‍ മണിക്കൂറില്‍ 195 കിലോമീറ്റര്‍ (120 മൈല്‍) വരെ വേഗത്തില്‍ വീശിയടിച്ച കാറ്റും മഴയുമാണുണ്ടായത്.
ആയിരങ്ങളാണ് ശക്തമായ കാറ്റില്‍ ഭവനരഹിതരായത്. ബംഗ്ലാദേശിലും ചുഴല്ക്കാറ്റ് വീശിയെങ്കിലും കൂടുതല്‍ നാശമുണ്ടായത് മ്യാന്മാറിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: