കൊച്ചി: മുസ്ലിം മത വിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ഥികളെ ഉസ്താദുമാരായി വാര്‍ത്തെടുക്കുന്ന അറബി കോളജുകളില്‍ വിദ്യാര്‍ഥികളെ ലൈംഗികമായി ചൂഷണം ചെയ്യുകയാണെന്ന ആരോപണവുമായി നോണ്‍ റിലീജിയസ് സിറ്റിസണ്‍സ് പ്രസിഡന്റ് ആരിഫ് ഹുസൈന് തെരുവത്ത്. മദ്രസകളില്‍നിന്ന് പഠിക്കുന്ന കുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാക്കുന്നതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നിട്ടും മതിയായ ശിക്ഷ ലഭിച്ചിട്ടില്ലെന്നും ആരിഫ് ഹുസൈന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2022ലെ പത്ര റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ എന്‍ആര്‍സി നടത്തിയ അന്വേഷണത്തില്‍ ഒരു വര്‍ഷം നാല്‍പ്പത്തി ഒന്നോളം പീഡനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റിപ്പോര്‍ട്ട് ചെയ്യാത്തത് ഒരു വര്‍ഷം 60നു മുകളിലാണ് കണക്കുകള്‍. ഈ പീഡനങ്ങള്‍ക്കെല്ലാം ഇരയായിരിക്കുന്നത് പതിനെട്ടില്‍ താഴെ പ്രായമുള്ള കുട്ടികളാണ്. ഇത്തരം പീഡനങ്ങള്‍ തടയാന്‍ മതപഠനം ഓണ്‍ലൈനാക്കണമെന്നും കൊവിഡ് കാലത്ത് പീഡനം ഉണ്ടായിട്ടില്ലെന്നും ആരിഫ് ഹുസൈന് പറഞ്ഞു. പതിനെട്ട് വയസിനു താഴെ ഉള്ള കുട്ടികള്‍ പഠിക്കുന്ന മദ്രസ്സകളില്‍ വനിതാ അധ്യാപകരെ നിയമിക്കുക, മത പഠനശാലകളില്‍ സിസിടിവി സ്ഥാപിക്കുക, രാത്രി മദ്രസ പഠനം നിരോധിക്കുക, മദ്രസകളില്‍ മാസത്തില്‍ ഒരിക്കല്‍ സര്‍ക്കാര്‍ പരിശോധന നടത്തുക, മദ്രസകളിലെ അധ്യാപകരുടെ ക്രിമിനല്‍ റിക്കാര്‍ഡ് പരിശോധിക്കുക, കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടവരെ അധ്യാപകരാക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. നോണ്‍ റിലീജിയസ് സിറ്റിസണ്‍സ് എറണാകുളം ജില്ലാ സെക്രട്ടറി മൊയ്ദീന് വെള്ളൂരാന്, സംഘടനാ പ്രതിനിധി മുഹമ്മദ് ബാദുഷ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: