മുംബയ് : ഇന്ത്യന്‍ നാവികസേനയുടെ ആറാമത്തെയും അവസാനത്തെയും കല്‍വാരി ഗണത്തിലെ അന്തര്‍വാഹിനി വാഗ്ഷീറിന്റെ കടല്‍ പരീക്ഷണം ആരംഭിച്ചു. ഇത് പൂര്‍ത്തിയാക്കിയ ശേഷം 2024-ന്റെ തുടക്കത്തില്‍ വാഗ്ഷീറിനെ ഇന്ത്യന്‍ നാവികസേനയ്ക്ക് കൈമാറും.
മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ് ലിമിറ്റഡിന്റെ (എംഡിഎല്‍) കന്‍ഹോജി ആംഗ്രെ വെറ്റ് ബേസിനില്‍ നിന്ന് 2022 ഏപ്രില്‍ 20-നാണ് അന്തര്‍വാഹിനി നീറ്റിലിറക്കിയത്. പദ്ധതിയില്‍ പെട്ട മൂന്ന് അന്തര്‍വാഹിനികള്‍ 24 മാസത്തിനുള്ളില്‍ എംഡിഎല്‍ വിതരണം ചെയ്തുവെന്നും ആറാമത്തെ അന്തര്‍വാഹിനിയുടെ കടല്‍ പരീക്ഷണം ആരംഭിക്കുന്നത് സുപ്രധാന നാഴികക്കല്ലാണെന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഇത് ആത്മ നിര്‍ഭര്‍ ഭാരതിലേക്കുള്ള സൂചകമാണ്. മുങ്ങിക്കപ്പല്‍ കടലിലെ അതിന്റെ എല്ലാ സംവിധാനങ്ങളുടെയും പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കും.ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ചൈനയുടെ സാന്നിധ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന വേളയില്‍ നാവികസേനയുടെ യുദ്ധശേഷി വര്‍ധിപ്പിക്കാനാണ് പ്രോജക്ട്-75ന് കീഴില്‍ നിര്‍മ്മിച്ച അന്തര്‍വാഹിനി പുറത്തിറക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: