കൊച്ചി: കോഴിക്കോട് ട്രെയ്ന്‍ തീവയ്പ്പ് കേസില്‍ എന്‍ഐഎ ചോദ്യം ചെയ്ത് യുവാവിന്റെ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഷഹീന്‍ബാഗ് സ്വദേശി മുഹമ്മദ് ഷാഫിയെയാണ് ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഷാഫിയുടെ മകന് മുഹമ്മദ് മോനിസിനെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. ഇയാളോട് എന്‍ഐഎക്കു മുന്നില്‍ ഇന്നു രാവിലെ വീണ്ടും ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: