ഇസ്ലാമബാദ് : മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ജാമ്യാപേക്ഷ പാകിസ്ഥാന് ഹൈക്കോടതി അടുത്ത മാസം 8 വരെ നീട്ടി. അക്രമത്തിന് പ്രേരിപ്പിക്കല്‍, രാജ്യദ്രോഹം തുടങ്ങിയ കേസുകളിലാണിത്.
ഇസ്ലാമാബാദ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങള്‍, പാകിസ്ഥാന് മുസ്ലിം ലീഗ്-നവാസ് നേതാവ് മൊഹ്സിന്‍ രഞ്ജയെ ഇംറാന്‍ അനുയായികള്‍ കൈയേറ്റം ചെയ്തത് തുടങ്ങിയ കേസുകളിലെ ഹര്‍ജികള്‍ പരിഗണിച്ചത്.ചീഫ് ജസ്റ്റിസ് ആമര്‍ ഫാറൂഖ് ജാമ്യം നീട്ടി നല്‍കുകയും മുന്‍ പ്രധാനമന്ത്രിക്ക് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഇളവ് നല്‍കുകയും ചെയ്തു.
ഖാനെ കോടതി പരിസരത്ത് നിന്ന് അറസ്റ്റുചെയ്തതുമായി ബന്ധപ്പെട്ട പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യുന്നതിനെക്കുറിച്ചും ജസ്റ്റിസ് ഫാറൂഖ് ആരാഞ്ഞു.ഈ വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിക്കാനിരിക്കുകയാണെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്ച മേയ് ഒമ്പതിന് ശേഷം ഇംറാന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെല്ലാം ഇസ്ലാമബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു തുടര്‍നടപടികള്‍ക്കായി ലാഹോര്‍ ഹൈേേക്കാടതിയെ സമീപിക്കാനും നിര്‍ദ്ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: