ന്യൂദല്‍ഹി: 2026ഓടെ 11,000 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങി ടെലികോം ഭീമനായ വോഡഫോണ്‍. ഈ സാമ്പത്തിക വര്‍ഷത്തിലെ വരുമാനത്തില്‍ കാര്യമായ വളര്‍ച്ചയ്ക്ക് സാധ്യതയില്ലെന്ന നിഗമനത്തിലാണ് ബ്രിട്ടീഷ് കമ്പനിയുടെ ഈ തീരുമാനം.
വോഡഫോണ്‍ ഇനി ഒരു ചെറിയ സ്ഥാപനമായിരിക്കും. കമ്പനി മാറേണ്ടിയിരിക്കുന്നുവെന്നും പുതിയ ചീഫ് എക്സിക്യൂട്ടീവ് മാര്‍ഗരിറ്റ ഡെല്ല വാലെ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 1,04,000 ജീവനക്കാരായിരുന്നു വോഡഫോണില്‍ ഉണ്ടായിരുന്നത്. പിരിച്ചുവിടലുകള്‍ ആരംഭിച്ചാല്‍ അത് വോഡഫോണിന്റെ ആഗോള തൊഴിലാളികളുടെ 10 ശതമാനത്തിലധികം ആയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: