ന്യൂദല്‍ഹി: കേന്ദ്ര റോഡ്, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് നേരെ ഫോണിലൂടെ വധഭീഷണി നടത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഇന്നലെയാണ് അദേഹത്തിന്റെ ഔദ്യോഗിക വസതിയിലെ ഫോണിലാണ് ഭീഷണി കോള്‍ വന്നത്.
സംഭവം മന്ത്രിയുടെ ഓഫീസ് ന്യൂദല്‍ഹി പോലീസിനെ അറിയിച്ചത്തിനെ തുടര്‍ന്ന് അന്വേഷണം നടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിയുടെ ജീവനക്കാരില്‍ നിന്ന് വധഭീഷണി കോളുകളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ദല്‍ഹി പോലീസ് അറിയിച്ചു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് നിതിന്‍ ഗഡ്കരിയുടെ ഓഫീസിലേക്ക് വധഭീഷണി കോള്‍ വരുന്നത്.
ജനുവരിയില്‍ മഹാരാഷ്ട്രയിലെ അദ്ദേഹത്തിന്റെ വസതിയിലേക്കും ഓഫീസിലേക്കും ഇത്തരം കോളുകള്‍ വന്നിരുന്നുവെന്നും കര്‍ണാടകയിലെ ബെലഗാവിയില്‍ തടവില്‍ കഴിയുന്ന ആളാണ് വിളിച്ചതെന്ന് നാഗ്പൂര്‍ പോലീസ് പറഞ്ഞു. ഇന്ത്യയുടെ റോഡ് ഇന്‍ഫ്രാസ്ട്രക്ചറിലെ പരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട വ്യക്തിയാണ് നിതിന്‍ ഗഡ്കരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: