ദല്‍ഹി: ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് ആര്‍ജെഡി രാജ്യസഭാ എംപി പ്രേംചന്ദ് ഗുപ്തയുടെ ദല്‍ഹിയിലെ വസതിയിലും ആര്‍ജെഡി എംഎല്‍എ കിരണ്‍ ദേവിയുടെ പട്നയിലെ വസതിയിലും സിബിഐ പരിശോധന നടത്തി. ബിഹാറിലെ പട്ന, ഭോജ്പൂര്, ദല്‍ഹി, ഗുരുഗ്രാം, നോയിഡ എന്നിവിടങ്ങളിലായി 9 സ്ഥലങ്ങളില്‍ അന്വേഷണ ഏജന്‍സി തിരച്ചില്‍ നടത്തുന്നുണ്ട്.
ദല്‍ഹിയില്‍ തിരച്ചില്‍ നടക്കുന്ന സ്ഥലങ്ങള്‍ പ്രേംചന്ദ് ഗുപ്തയുമായി ബന്ധപ്പെട്ടവയാണ്. ബിഹാറിലെ സ്ഥലങ്ങള്‍ കിരണ്‍ ദേവി, കിരണ്‍ ദേവിയുടെ ഭര്‍ത്താവും മുന്‍ ആര്‍ജെഡി എംഎല്‍എയുമായ അരുണ്‍ യാദവ് എന്നിവരുമായി ബന്ധപ്പെട്ടതാണ്.
ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ അടുത്ത അനുയായിയുമായി ബന്ധപ്പെട്ട ഇടങ്ങളിലാണ് സിബിഐ ഒരേസമയം റെയ്ഡ് നടത്തുന്നത്. 2004 മുതല്‍ 2009 വരെയുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്ത് റെയില്‍വേ മന്ത്രിയായിരുന്നു ലാലു പ്രസാദ് യാദവ. ഇക്കാലത്ത് റെയില്‍വേയില്‍ നിയമനം നല്‍കുന്നതിന് പകരം കോഴയായി ഭൂമി കൈപ്പറ്റിയെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: