ഇസ്ലാമബാദ്: അഴിമതി കേസില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ഭാര്യ ബുഷ്റ ബീബിക്ക് ലാഹോറിലെ കോടതി ഈ മാസം 23 വരെ ജാമ്യം അനുവദിച്ചു. ദമ്പതികളുടെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്.
‘അല്‍ ഖാദിര്‍ ട്രസ്റ്റ് കേസില്‍ ബുഷ്റ ബീബിക്ക് ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. മേയ്23 വരെ ജാമ്യം അനുവദിച്ചു-‘ ബുഷ്റ ബിബിയുടെ അഭിഭാഷകന് ഇന്തിസാര് ഹുസൈന് പറഞ്ഞു
മുന്‍ പ്രധാനമന്ത്രിയും ഭാര്യയും ചുമതലക്കാരായ അല്‍ ഖാദിര്‍ സര്‍വകലാശാല സ്ഥാപിക്കുന്നതിന് റിയല്‍ എസ്റ്റേറ്റ് മുതലാളിയില്‍ നിന്ന് സാമ്പത്തിക സഹായം കൈപ്പറ്റിയെന്ന ആരോപണത്തെ തുടര്‍ന്നുളള കേസില്‍ ഇംറാന്‍ ഖാന്റെ ഭാര്യ ബുഷ്റ ബീബിയും പ്രതിയാണ്. ഈ കേസില്‍ കഴിഞ്ഞ ആഴ്ച ഇംറാന്‍ ഖാനെ രാജ്യത്തെ അഴിമതി വിരുദ്ധ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു.
ഇതേത്തുടര്‍ന്ന് രാജ്യത്തുടനീളം പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധം പലയിടത്തും അക്രമാസക്തമായി. ക്രമസമാധാന പാലനത്തിന് സൈന്യം രംഗത്തിറങ്ങി. പിന്നീട് ഇസ്ലാമാബാദിലെ കോടതിയില്‍ ഇംറാന്‍ നിന്ന് രണ്ടാഴ്ചത്തേക്ക് ജാമ്യം ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: