തിരുവനന്തപുരം: ബാലരാമപുരം ഇടമനക്കുഴിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ഡം പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥിനി അസ്മിയയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്കൂളിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മദ്രസയായ ഹോസ അല്‍ അമീന് എജ്യൂക്കേഷന്‍ സെന്ററിലെ ലൈബ്രറിയില്‍ വച്ച് പകല്‍ സമയത്ത് അസ്മിയമോള്‍ തൂങ്ങിമരിച്ചു എന്നാണ് അധികൃതര്‍ പറയുന്നത്. 35 കുട്ടികള്‍ അപ്പോള്‍ അവിടെ ഉണ്ടായിരുന്നു. ഈ സമയത്ത് മരിക്കാന്‍ സാധ്യതയില്ലെന്നും അദേഹം പറഞ്ഞു.
അസ്മിയയെ കൊലപ്പെടുത്തുകയായിരുന്നു. വാര്‍ഡ് മെമ്പറെയോ ഗ്രാമപഞ്ചായത്ത് ജീവനക്കാരെയോ അവിടെ കയറ്റാറില്ല. കൊവിഡ് സമയത്ത് പല ആവശ്യങ്ങള്‍ക്കും അവിടെ പോയപ്പോഴും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. അവിടെ നടക്കുന്ന ക്ലാസുകളെ സംബന്ധിച്ചും വ്യക്തതയില്ല. മദ്രസയിലെ പീഡനം സംബന്ധിച്ച് കുട്ടി ബന്ധുക്കളോട് നിരവധി തവണ പരാതി പറഞ്ഞിരുന്നു.
ഈ മാസം മൂന്നാം തീയതിനാണ് കുട്ടിയെ സ്കൂളില്‍ എത്തിക്കുന്നത്. എന്നെ തിരിച്ചുകൊണ്ടു പോകണമെന്ന് കുട്ടി ആവശ്യപ്പെട്ടിരുന്നു. സ്കൂളിനെ കുറിച്ച് കുട്ടിക്ക് ഭയമായിരുന്നു. കുട്ടിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരണപ്പെട്ടിരുന്നു. എന്നാല്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തിനു വിളിപ്പാട് അകലെയുള്ള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചില്ല. മദ്രസാ മാനേജ്മെന്റും ബന്ധുക്കളും തമ്മില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് ആശുപത്രി അധികൃതരാണ് പോലീസിനെ വിവരം അറിയിക്കുന്നത്.
വലിയ ദുരൂഹതയാണ് നില നില്‍ക്കുന്നത്. മദ്രസകള്‍ കേന്ദ്രീകരിച്ച് പീഡനങ്ങളും രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും സംസ്ഥാനത്ത് വ്യാപകമായി നടക്കുന്നതിന്റെ ഒരു ഉദാഹരണം കൂടിയാണ് കുട്ടിയുടെ കൊലപാതകം. പോലീസ് അന്വേഷണം വളരെ ലാഘവമായാണ് മുന്നോട്ട് പോകുന്നത്. അതിനാല്‍ അന്വേഷണത്തിന് പ്രത്യേക ഏജന്‍സിയെ സര്‍ക്കാര്‍ നിയോഗിക്കണം. അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി 17ന് ബാലരാമപുരം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. ഗ്രാമപഞ്ചായത്ത് മെമ്പര്‍ മഞ്ജു. ബിജെപി മീഡിയസെല്‍ കണ്‍വീനര്‍ ആര്. സമ്പത്ത്, ബിജെപി ബാലരാമപുരം നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.സുനീഷ്കുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: