കൊച്ചി: രാജ്യത്തെ ഞെട്ടിച്ച് കൊച്ചി ആഴക്കടലില്‍ വന്‍ ലഹരിവേട്ട. 12,000 കോടിയിലേറെ രൂപയുടെ ലഹരിമരുന്നാണ് എന്‍ബിസിനേവി സംയുക്ത പരിശോധനയില്‍ പിടികൂടിയിരിക്കുന്നത്. പാകിസ്ഥാന് പൗരന് അറസ്റ്റിലായിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരിവേട്ടയാണിതെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 3200 കിലോ മെത്ത ഫിറ്റമിന്‍, 500 കിലോ ഹെറോയിന്‍, 529 കിലോ ഹാഷിഷ് ഓയില്‍ തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങളാണ് പിടികൂടിയത്. ഇതുവരെ പിടികൂടിയിട്ടുള്ളതില്‍ ഏറ്റവും വലിയ മെത്തഫിറ്റമിന്‍ ശേഖരമാണിത്. നാര്‍ക്കോട്ടിക് കണ്‍്രേടാള്‍ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു കടലില്‍ പരിശോധന നടത്തിയത്.അഫ്ഗാനില്‍നിന്ന് കടല്‍മാര്‍ഗം കൊണ്ടുപോയ ലഹരിശേഖരമാണ് നാര്‍കോടിക് കണ്ട്രോള് ബ്യൂറോയും നേവിയും ചേര്‍ന്ന് പിടികൂടിയത്. ഒരു മദര്‍ഷിപ്പില്‍ നിന്നും ഇത്തരത്തിലുള്ള വലിയ ലഹരിവേട്ട ഇന്ത്യന്‍ ഏജന്‍സികളില്‍ നടത്തുന്നത് ഇതാദ്യമാണ്. ഇന്ത്യന്‍ ഏജന്‍സിയുടെ കപ്പലിലായിരുന്നു ലഹരിക്കടത്ത്.
ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത ലഹരിമരുന്ന് നാവിക സേനയുടെ സഹായത്തോടെ കൊച്ചിയിലെത്തിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ലഹരിക്കടത്ത് തടയുന്നതിനുള്ള ഓപ്പേറഷന് സമുദ്ര ഗുപ്തിന്റെ ഭാഗമായിട്ടാണ് പരിശോധന നടത്തിയത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരി വേട്ടയും ഏറ്റവും വലിയ മെത്താഫെറ്റമിന്‍ വേട്ടയുമാണിതെന്ന് നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ അറിയിച്ചു.
സമുദ്രഗുപ്ത എന്ന് പേരിട്ട ഓപ്പറേഷന്റെ ഭാഗമായാണ് ലഹരിവേട്ട. കടല്‍ വഴിയുള്ള മയക്കുമരുന്ന് കടത്തിന് തടയിടുന്ന ഓപ്പറേഷനാണ് സമുദ്രഗുപ്ത. അഫ്ഗാനിസ്ഥാന്, പാകിസ്ഥാന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കടത്തുന്ന മയക്കുമരുന്നിന് തടയിടുകയാണ് ഓപ്പറേഷന് സമുദ്രഗുപ്തയുടെ ലക്ഷ്യം.
അഫ്ഗാനിലെ തീവ്രവാദ കേന്ദ്രങ്ങളില്‍ നിന്ന് വന്‍തോതില്‍ മയക്കുമരുന്ന് ഇന്ത്യയിലേക്ക് ഒഴുകുമ്പോള്‍ നിരീക്ഷണം ശക്തമാക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ തീരുമാനിച്ചിരുന്നു. നേരത്തെ ഗുജറാത്തിനു സമീപം കടലില്‍ പിടിയിലായ പാക്ക് ബോട്ടില്‍നിന്ന് 50 കിലോ ഹെറോയിന്‍ പിടിച്ചെടുത്തിരുന്നു. അതിന് തൊട്ടു മുമ്പ് 1200 കോടിയുടെ ഹെറോയിന്‍ കൊച്ചി തീരത്തും പിടിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നും പാക്കിസ്ഥാനില്‍നിന്നും ഇന്ത്യയിലേക്ക് കടത്തുകയായിരുന്ന മയക്കുമരുന്ന് മുംബൈയിലും ഗുജറാത്തിലുമായി മാസങ്ങള്‍ക്ക് മുമ്പ് പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: