തിരുവനന്തപുരം: വർഷംതോറും നടത്താറുള്ള മഹാകിരാതരുദ്ര യജ്ഞത്തിന്റെ ഭാഗമായി ഏഴു ദിവസം നീണ്ടുനിൽക്കുന്ന സഹസ്ര ചണ്ഡികാ യാഗത്തിന് ശനിയാഴ്ച പാഞ്ഞാൾ തോട്ടത്തിൽ മനയിൽ തിരി തെളിഞ്ഞു. അപൂര്‍വ്വവും മംഗളകരവുമാണ് സഹസ്ര ചണ്ഡികാ യാഗം.
കൂടുതല്‍ ചിത്രങ്ങള്‍ കാണാം:
മഹാകിരാതരുദ്ര യജ്ഞം വെള്ളിയാഴ്ച ആരംഭിച്ചിരുന്നു. മെയ് 19ന് അവസാനിക്കും. വെള്ളിയാഴ്ച രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് പരിപാടികൾക്ക് തുടക്കമിട്ടത്.
ഋഗ്വേദ യജുർവേദ ലക്ഷാർച്ചനയെ തുടർന്ന് 830ന് ധ്വജാരോഹണവും നടന്നു. പിന്നീടാണ് യജ്ഞ ഉദ്ഘാടനം നടന്നത് രണ്ടാം ദിനം സഹസ്ര ചണ്ഡികായാഗം, വിവിധ കലാപരിപാടികൾ. മൂന്നാം ദിവസമായ ഞായറാഴ്ച വൈകീട്ട് മൂന്നോടെ കലാപരിപാടികൾ ആരംഭിക്കും. വിവിധ കലാ സാംസ്കാരിക പരിപാടികളോടൊപ്പം രാത്രി കിരാത സൂനു ചരിതം കഥകളിയും നടക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: