ന്യൂദല്‍ഹി : സിബിഎസ്ഇ പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളില്‍ വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സാം വാരിയേഴ്സിനെയും താന്‍ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
വിജയികളായ ഈ യുവാക്കളുടെ കഠിനാധ്വാനത്തിലും നിശ്ചയദാര്‍ഢ്യത്തിലും അഭിമാനിക്കുന്നു. യുവാക്കളുടെ വിജയത്തില്‍ മഹത്തായ പങ്ക് വഹിച്ച അവരുടെ മാതാപിതാക്കളേയും അധ്യാപകരേയും അഭിനന്ദനം അറിയിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ചയാണ് സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷാഫലം പുറത്തുവന്നത്. പന്ത്രണ്ടാം ക്ലാസ്സില്‍ 87.33 ശതമാനം, പത്താം ക്ലാസ്സില്‍ 93.12 ശതമാനം എന്നിങ്ങനെയാണ് വിജയ ശതമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: