തിരുവനന്തപുരം: കാര്യവട്ടം എല്‍എന്‍സിപി ഹാളില്‍ നടക്കുന്ന നാഷണല്‍ ഫുള്‍ കോണ്ടാക്റ്റ് കരാട്ടെ ടൂര്‍ണമെന്റ് നാളെ ആരംഭിക്കും. ഫിറ്റ് ഇന്ത്യയുടെ ഭാഗമായി സ്പോട്സ് അതോറിറ്റി ഓഫ് ഇന്ത്യയും നെഹ്റു യുവകേന്ദ്രയും ഫുള്‍ കോണ്ടാക്റ്റ് കരാട്ടെ ഓര്‍ഗനൈസേഷനും ചേര്‍ന്നാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
13ന് രാവിലെ 9 ന് മന്ത്രി ജി.ആര്. അനില്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. എഫ്കെഒ ഇന്ത്യ ചെയര്മാന് ഷിഹാന്‍ അഡ്വ. മുഹമ്മദ് നിസാം അധ്യക്ഷത വഹിക്കും. വി.കെ. പ്രശാന്ത് എംഎല്‍എ, സെന്‍സയി ജി. അജിത്കുമാര്‍, എല്‍എന്‍സിപി പ്രിന്‍സിപ്പാള്‍ ഡോ. ജി. കിഷോര്‍, ഷിഹാന്‍ രവികര്‍ വാലോ, സെന്‍സയി സുപ്രതീം മിത്ര, സെന്‍സയി വി.ജി. നാഗരാജന്, സെപായി ശരത്ചന്ദ്രകുമാര്‍ എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് 5ന് നടക്കുന്ന സമ്മാനദാനം കിംസ് ആശുപത്രി ചെയര്മാന് ഡോ. എം.ഐ. സഹദുള്ള നിര്‍വഹിക്കും.
14 ന് കുമിത്തെ (ഫൈറ്റ്) വിഭാഗത്തിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി ആന്റണി രാജു നിര്‍വഹിക്കും. വൈകിട്ട് 5 ന് സമാപന സമ്മേളനം. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി. രാജേഷ് സമ്മാനദാനം നിര്‍വഹിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 500 ലധികം ചാമ്പ്യന്മാര് ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എഫ്കെഒ ചെയര്മാന് ഷിഹാന്‍ അഡ്വ. മുഹമ്മദ് നിസാം, സെന്‍സയി ഡോ. അജിത് സെപായി ശരത്ചന്ദ്രകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: