ദോഹ: ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ ഗ്രൂപ്പ് റൗണ്ടില്‍ ഇന്ത്യക്ക് കരുത്തരായ ആസ്ട്രേലിയന്‍ വെല്ലുവിളി. ഗ്രൂപ്പ് ‘ബി’യില്‍ ഇടം നേടിയ ഇന്ത്യക്കൊപ്പം ആസ്ട്രേലിയ, ഉസ്ബെകിസ്താന്‍, സിറിയ ടീമുകളാണുള്ളത്. ജനുവരി 12ന് കിക്കോഫ് കുറിക്കുന്ന ഏഷ്യന്‍ കപ്പിന്റെ ആതിഥേയ നഗരിയായ ദോഹയിലെ കതാറ ഒപേറ ഹൗസില്‍ വ്യാഴാഴ്ച ഉച്ചക്കായിരുന്നു നറുക്കെടുപ്പ് നടന്നത്.
ജനുവരി 12 ന് ആസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. രണ്ടാം അങ്കത്തില്‍ 19ന് ഉസ്ബെകിസ്താനെയും, മൂന്നാം അങ്കത്തില്‍ 25ന് സിറിയയെയും നേരിടും. ഫെബ്രുവരി 10നാണ് ഫൈനല്‍ മത്സരം. ജനുവരി 12ന് ഖത്തറും ലെബനാനും തമ്മിലെ പോരാട്ടത്തോടെ അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ ടൂര്‍ണമെന്റിന് കിക്കോഫ് കുറിക്കും.
ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ101 സ്ഥാനത്താണ്. ആസ്ട്രേലിയ 29 ഉം, ഉസ്ബെകിസ്താന്‍ 74 ഉം, സിറിയ 90 ഉം റാങ്കിലാണ്.്ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ, എ.എഫ്.സി ഭാരവാഹികള്‍, ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്, ഏഷ്യന്‍ ഫുട്ബാളിലെ മുന്‍നിര താരങ്ങള്‍, യോഗ്യത നേടിയ 24 ടീമുകളുടെയും ക്യാപ്റ്റന്മാരും പരിശീലകരുമെല്ലാം പങ്കെടുത്ത ചടങ്ങിലായിരുന്നു വന്‍കരയുടെ പോരാട്ടത്തിന്റെ നറുക്കെടുപ്പ് നടന്നത്. ടിം കാഹിലും പാര്‍ക് ജി സുങും ഉള്‍പ്പെടെ പ്രമുഖ താരങ്ങള്‍ അണിനിരന്ന നറുക്കെടുപ്പ് വേദിയില്‍ ഇന്ത്യന്‍ സാന്നിധ്യമായി വനിതാ ടീം കോച്ച് മെയ്മോള്‍ റിക്കിയും ഉണ്ടായിരുന്നു.
ഗ്രൂപ്പ്, ടീം. ബ്രാക്കറ്റില്‍ ഫിഫ റാങ്ക്
ഗ്രൂപ്പ് എ. ഖത്തര്‍ (61), ചൈന (81),തജികിസ്താന്‍ (109), ലെബനാന് (99)
ഗ്രൂപ്പ് ബി. ഇന്ത്യ (101), ആസ്ട്രേലിയ (29), ഉസ്ബെകിസ്താന്‍ (74), സിറിയ (90)
ഗ്രൂപ്പ് സി ഇറാന് (24),യു.എ.ഇ (72), ഫലസ്തീന് (93),ഹോങ്കോങ്ങ് (147)
ഗ്രൂപ്പ് ഡി. ജപ്പാന്, (20),ഇറാഖ് (67),വിയറ്റ്നാം (95),ഇന്തോനേഷ്യ (149)
ഗ്രൂപ്പ് ഇ. ദക്ഷിണ കൊറിയ (27),ജോര്ഡന് (84),ബഹ്റൈന്‍ (85), മലേഷ്യ (138)
ഗ്രൂപ്പ് എഫ്. സൗദി അറേബ്യ (54), ഒമാന്‍ (73), കിര്ഗിസ്താന (96),തായ്ലന്ഡ് (114)
പ്രതികരിക്കാൻ ഇവിടെ എഴുതുക: