ന്യൂദല്‍ഹി : അക്രമം രൂക്ഷമായ മണിപ്പൂരില്‍ മണിപ്പൂരില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മെയ്‌തേയ് സമുദായത്തിന്റെ പട്ടികവര്‍ഗ പദവി സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് മുമ്പ് മണിപ്പൂര്‍ സര്‍ക്കാര്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും കൂടിയാലോചിക്കുമെന്ന് വാര്‍ത്താ ചാനലിലോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
സമാധാനം നിലനിര്‍ത്തണമെന്ന് അമിത് ഷാ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.കോടതി ഒരു ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും ബന്ധപ്പെട്ട എല്ലാവരുമായും ഇത് ചര്‍ച്ച ചെയ്യുമെന്നും കൂടിയാലോചനകള്‍ക്ക് ശേഷം മണിപ്പൂര്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും ഷാ പറഞ്ഞു. ഒരു വ്യക്തിയും സംഘവും ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേയതേയ് സമുദായത്തിന് പട്ടിക വര്‍ഗ പദവി നല്‍കാനുളള തീരുമാനത്തിനെതിരെ മണിപ്പൂരില്‍ 10 മലയോര ജില്ലകളില്‍ ഗോത്രവര്‍ഗ ഐക്യദാര്‍ഢ്യ മാര്‍ച്ച് സംഘടിപ്പിച്ചതിനിടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഭൂരിപക്ഷവും കൂടുതലും ഹിന്ദുക്കളുമായ മെയ്‌തേയ് സമുദായത്തെ പട്ടികവര്‍ഗ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് ശുപാര്‍ശ അയക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവിനെതിരെയാണ് പ്രകടനം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: