ഇരിട്ടി: കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ദിവസമായ നാളെ കുടക് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളെ പ്രവേശിപ്പിക്കില്ല. ദിനം പ്രതി നിരവധി സഞ്ചാരികളാണ് അവധിക്കാലമായതിനാല്‍ കുടകിലേക്ക് കേരളത്തില്‍ നിന്നും മറ്റും എത്തിക്കൊണ്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്നലെ വൈകിട്ട് ആറിന് തിരശീല വീണു. കുടക് ജില്ലയിലെ രണ്ട് മണ്ഡലങ്ങളായ വീരാജ്പേട്ടയിലും മടിക്കേരിയിലും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും വീടുകയറിയുള്ള നിശബ്ദ പ്രചാരണമാണ് ഇന്ന് നടത്തുക. വോട്ടര്‍മാരെ സ്ഥാധീനക്കാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനായി മേഖലയില്‍ പോലീസും തെരഞ്ഞെടുപ്പ് നിരീക്ഷകരും പരിശോധന ശക്തമാക്കി.
തലശേരി-മൈസൂരു റോഡില്‍ മാക്കൂട്ടം ചുരം പാതവഴിയും മാനന്തവാടി വഴിയും കര്‍ണ്ണാടകയിലേക്ക് പ്രവേശിക്കുന്ന റോഡുകളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും പ്രശോധന ശക്തമാക്കി. കേരളത്തില്‍ നിന്നുള്ള എല്ലാ വാഹനങ്ങളും പരിശോധിച്ചതിന് ശേഷം മാത്രമെ കടത്തി വിടുന്നുള്ളു. മാക്കൂട്ടത്തും പെരുമ്പാടിയിലും പോലീസും എക്സൈസും റവന്യു വിഭാഗവും സംയുക്തമായാണ് പരിശോധന. മദ്യം ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളും കള്ളപ്പണവും കണ്ടെത്തുന്നതിനാണ് പരിശോധന.
റിസോര്‍ട്ടുകളിലും ഹോംസ്റ്റേകളിലും പരിശോധന നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: