ന്യൂദല്‍ഹി : ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ ടിക്കറ്റ് വില്പന നിര്‍ത്തിവയ്ക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഗോ ഫസ്റ്റ് വിമാനകമ്പനിയോട് ആവശ്യപ്പെട്ടു.സുരക്ഷിതവും കാര്യക്ഷമവും വിശ്വസനീയവുമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ട കമ്പനിക്ക് 1937ലെ വ്യോമയാന ചട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരം കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം മറുപടി നല്കാന് ഗോ ഫസ്റ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡിജിസിഎ അറിയിച്ചു .ഇത് ലഭിച്ച ശേഷം കമ്പനി പ്രവര്‍ത്തനം തുടരണമോ എന്ന് തീരുമാനിക്കുന്ന എയര്‍ ഓപ്പറേറ്റേഴ്സ് സര്‍ട്ടിഫിക്കറ്റ് (എഒസി) നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ഡിജിസിഎ വ്യക്തമാക്കി.
സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് പ്രവര്‍ത്തനം ഈ മാസം 12 വരെ നിര്‍ത്തിവയ്ക്കുമെന്ന് ഗോ ഫസ്റ്റ് അറിയിച്ചിരുന്നു.നാളെ വരെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു.മെയ് 15 വരെ ബുക്കിംഗും നിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: