ഇംഫാല്‍: കലാപമുണ്ടായ മണിപ്പൂര്‍ സാധാരണ നിലയിലേക്ക്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അക്രമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
മിക്ക ജില്ലകളിലും ഏതാനും മണിക്കൂറുകള്‍ പൊതു കര്‍ഫ്യൂവില്‍ ഇളവ് നല്കി. ഇംഫാല്‍ വെസ്റ്റ്, ഈസ്റ്റ് ജില്ലകളില്‍ ഇന്ന് രാവിലെ 5 മുതല്‍ 8 വരെ മൂന്ന് മണിക്കൂര്‍ കര്‍ഫ്യൂവിന് ഇളവ് നല്കി. ചില ജില്ലകളില്‍ വൈകുന്നേരത്തോടെ കര്‍ഫ്യൂവിന് ഇളവ് നല്‍കും.
കര്‍ഫ്യുവില്‍ ഇളവ് കിട്ടിയപ്പോള്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ കടകളില്‍ തടിച്ചുകൂടി. പെട്രോള്‍ പമ്പുകളിലും തിരക്കേറിയിരുന്നു.
അതേസമയം കരസേനയും അര്‍ദ്ധ സൈനിക വിഭാഗങ്ങളും ഇപ്പോഴും ഫ്ലാഗ് മാര്‍ച്ച് നടത്തുന്നുണ്ട്. രക്ഷാപ്രവര്‍ത്തനവും ഒഴിപ്പിക്കലും തുടരുന്നുണ്ട്.
പിരിമുറുക്കം ശമിപ്പിക്കാന്‍ വിവിധ സമുദായ നേതാക്കളും പൗര സംഘടനകളും ശാന്തത പാലിക്കാനും ഐക്യം നിലനിര്‍ത്താനും പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: