തിരുവനന്തപുരം : തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മ കാഞ്ഞിരംകുളം സ്വദേശി അഞ്ജുവിനെപൊലീസ് പിടികൂടി. മാരായമുട്ടത്തെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയവെ തമ്പാനൂര്‍ പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ ജനിച്ച നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ മക്കളില്ലാത്ത കരമന സ്വദേശിനിക്കാണ് വിറ്റത്. മൂന്ന് ലക്ഷം രൂപയ്ക്കാണ് ഇവര്‍ കുഞ്ഞിനെ വാങ്ങിയത്.
ഏപ്രില്‍ 21 നാണ് തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയില്‍ ജനിച്ച ശിശുവിനെ പ്രസവിച്ചയുടനെ വില്‍പ്പന നടത്തിയതായുള്ള വാര്‍ത്ത പുറത്തായത്.തുടര്‍ന്ന് കുഞ്ഞിനെ വീണ്ടെടുത്ത് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാക്കിയിരുന്നു.
കരമന സ്വദേശിനിയുടെ വീട്ടില്‍ നിന്നും കുഞ്ഞിന്റെ കരച്ചില് കേട്ടതോടെ സംശയം തോന്നിയ അയല്‍വാസികള്‍ വിവരം പൊലീസിനെ അറിയിച്ചു. . രണ്ടാഴ്ചത്തെ അന്വേഷണത്തിലൊടുവിലാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: