വര്‍ക്കല: ആചാരാനുഷ്ഠാനങ്ങളിലെ അയിത്താചരണത്തിനെതിരായി ശിവഗിരി മഠം രംഗത്തിറങ്ങി പ്രവര്‍ത്തിക്കുമെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ശിവഗിരിയില്‍ നടന്നു വരുന്ന ശ്രീനാരായണ ധര്‍മമീമാംസാ പരിഷത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
ജാതി അടിസ്ഥാനത്തില്‍ ചില ക്ഷേത്രങ്ങളില്‍ ആചരണങ്ങള്‍ നടത്തുന്നു. ഈ അധാര്‍മികതയ്ക്കെതിരായി ഗുരുദേവഭക്തര്‍ പ്രതികരിക്കണം. വൈദികം പഠിച്ച പിന്നാക്ക വിഭാഗങ്ങള്‍ക്ക് കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നും ഒരു മുട്ടുശാന്തിയായിപ്പോലും സേവനം ചെയ്യാന്‍ അനുവദിക്കുന്നില്ല. അധികാരികളുടെ കണ്ണ് തുറക്കാന്‍ ശിവഗിരി മഠം ഗുരുധര്‍മപ്രചരണ സഭ അയിത്ത നിരോധന മാര്‍ച്ച് നടത്തും. ഗുരുദേവ ഭക്തര്‍ ശ്രീനാരായണ ക്ഷേത്ര പാരമ്പര്യം പിന്തുടരുന്നവരായിരിക്കണമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശ്രീനാരായണ ധര്‍മമീമാംസാ പരിഷത്ത് ഇന്ന് സമാപിക്കും. ഗുരുധര്‍മപ്രചരണസഭ സെക്രട്ടറിയായി സ്വാമി അസംഗാനന്ദഗിരിയേയും ജോയിന്റ് സെക്രട്ടറിയായി സ്വാമി വീരേശ്വരാനന്ദയെയും നിയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: