ഇടുക്കി: തമിഴ്നാടിനെയും ഭീതിയിലാക്കി അരിക്കൊമ്പന് വീണ്ടും ജനവാസ മേഖലയില്‍ വിലസുന്നു. വെള്ളിയാഴ്ച രാത്രിയാണ് കൊമ്പന് തമിഴ്നാട് അതിര്‍ത്തി മേഖലയായ ഹൈവേഡ് ഡാമിന് സമീപം ഇറങ്ങിയത്. ഇവിടങ്ങളിലെ കൃഷി നശിപ്പിക്കാന്‍ ശ്രമിച്ചതായാണ് വിവരം. പിന്നാലെ തൊഴിലാളികളും വനപാലകരും ചേര്‍ന്ന് അരിക്കൊമ്പനെ കാട്ടിലേക്ക് തുരത്തുകയായിരുന്നു.
നിലവില്‍ തമിഴ്നാട് വനമേഖലയിലാണ് അരിക്കൊമ്പന് ഇപ്പോഴുള്ളതെങ്കിലും ഇന്നലെ രാത്രിയിലെ സംഭവം പ്രദേശവാസികളെ ഒന്നടങ്കം ഭീതിയിലാക്കി. അതേസമയം, മഴ മേഘങ്ങള്‍ കാരണം ഇപ്പോള്‍ അരിക്കൊമ്പന്റെ സിഗ്നല്‍ ലഭിക്കുന്നില്ല. അതിനാല്‍ ആന എവിടെയാണെന്നു വംനവകുപ്പിന് കൃത്യമായി ട്രാക്ക് ചെയ്യാനാകുന്നില്ല.
തമിഴ്നാട് വനമേലയോടു ചേര്‍ന്നുള്ള ജനവാസമേഖലയില്‍ ഇതിനോടകം പലതവണയാണ് അരിക്കൊമ്പന് ഇറങ്ങിയത്. ഈ പ്രദേശങ്ങളില്‍ രാത്രിയും പകലും നിരീക്ഷണത്തിനായി തമിഴ്നാട് വനം വകുപ്പ് 120 പേരടങ്ങുന്ന സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ മേഖമല, ഇരവിങ്കലാര്‍, മണലാര്‍ മേഖലകളില്‍ രാത്രിയാത്രകള്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. ി. കഴിഞ്ഞ ദിവസം മേഘമലയില്‍ തേയിലത്തോട്ടത്തില്‍നിന്നു കാട്ടിലേക്ക് അരിക്കൊമ്പന് നടന്നു പോകുന്ന വിഡിയോ ദൃശ്യം പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: