അങ്കോള: പാട്ട് പാടി, സ്നേഹം പകര്‍ന്ന് സുക്രി ബൊമ്മഗൗഡയുടെ വരവേല്പ്. കൈകള്‍ പിടിച്ച് സ്വന്തം ശിരസ്സില്‍ ചേര്‍ത്ത് വിനമ്രതയോടെ പ്രധാനമന്ത്രി. ഹലാക്കി വൊക്കലിഗരുടെ രാപ്പാടിയെന്ന് വിഖ്യാതയായ സുക്രി ബൊമ്മഗൗഡയും കാടിന്റെ അമ്മയെന്ന് പേരുകേട്ട തുളസി ഗൗഡയും കര്‍ണാടകയിലെ അങ്കോളയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടത്. പദ്മശ്രീ ജേതാക്കളായ ഇരുവരും പ്രധാനമന്ത്രിയെ കണ്ടതിന്റെ ആവേശവും സന്തോഷവും മാധ്യമങ്ങളോട് പങ്കുവച്ചു.
‘പ്രധാനമന്ത്രി മോദി അങ്കോളയില്‍ വന്നതില്‍ അതിയായ സന്തോഷമുണ്ട്. ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ഞങ്ങളുടെ ഗ്രാമത്തില്‍ വരുന്നത്. ഞങ്ങളെല്ലാവരും വളരെ ആവേശത്തിലാണ്. ഞങ്ങളുടെ കുട്ടികള്‍ അദ്ദേഹത്തെ കാണാന്‍ വളരെ ഉത്സാഹത്തിലായിരുന്നു. ഞാന്‍ അദ്ദേഹത്തിന് എന്റെ സ്നേഹവും അനുഗ്രഹവും അദ്ദേഹത്തിന് നല്കി.’ സുക്രി ബൊമ്മഗൗഡ പറഞ്ഞു.
പദ്മപുരസ്കാരം അവഗണിക്കപ്പെട്ട ഹലക്കി വൊക്കലിഗ ഗോത്രസമൂഹത്തിന്റെ അന്തസ്സുയര്‍ത്തി. ലോകം എന്റെ സമൂഹത്തെ അംഗീകരിക്കുന്നത് ഏറെ അഭിമാനം പകരുന്ന അനുഭവമാണ്. സര്‍ക്കാരിനോടുള്ള എന്റെ ഒരു എളിയ അഭ്യര്‍ത്ഥന, ഞങ്ങളുടെ സമൂഹത്തെ എസ്ടി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നതാണ്. അത് സമൂഹത്തിന് പ്രയോജനകരവും കുട്ടികളുടെ ഭാവിക്ക് സുരക്ഷിതവുമാണെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: