കാസര്‍ഗോഡ് : കോട്ടയത്ത് കടത്തുരുത്തിയില് സെബര്‍ ആക്രമണത്തെ തുടര്‍ന്ന് ആതിര എന്ന 26കാരി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി അരുണ്‍ വിദ്യാധരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട്ടെ ലോഡ്ജ് മുറിയിലാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ഈ മാസം രണ്ടിനാണ് അരുണ്‍ വിദ്യധരന്‍ കാഞ്ഞങ്ങാട് ലോഡ്ജില്‍ മുറിയെടുത്തത്. എന്നാല്‍ രാത്രിയില്‍ ഭക്ഷണം കഴിക്കാന്‍ മാത്രമേ ഇയാള്‍ പുറത്തിറങ്ങുമായിരുന്നുളളൂ. അടുത്തുളള തട്ടുകടയില്‍ നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്.
കഴിഞ്ഞ രാത്രി ഇയാള്‍ മദ്യപിച്ചിരുന്നതായി ലോഡ്ജ് ജീവനക്കാര്‍ പറഞ്ഞു. പെരിന്തല്‍മണ്ണ സ്വദേശി രാകേഷ് കുമാര്‍ എന്ന പേരിലാണ് ഇയാള്‍ മുറിയെടുത്തിരുന്നത്.
ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് അരുണ്‍ വിദ്യാധരന്റെ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തിയത്. ഇയാള്‍ക്ക് വേണ്ടി തമിഴ്നാട്ടില്‍ തെരച്ചില്‍ നടത്തവെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇയാളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കോട്ടയത്ത് വന്‍ പ്രതിഷേധമാണ് നടന്നുവന്നത്. മരണവിവരമറിഞ്ഞ് അരുണിന്റെ ബന്ധുക്കള്‍ കാഞ്ഞങ്ങാട്ടേക്ക് തിരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: