പാരീസ്: അനധികൃതമായി രണ്ട് ദിവസത്തെ സൗദി അറേബിയന്‍ സന്ദര്‍ശനം നടത്തിയ പ്രശസ്ത ഫുട്ബാള്‍ താരം മെസിയെ പി എസ് ജി സസ്പന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് സസ്പന്‍ഷനെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും ഏതാനും ദിവസമേ സസ്പന്ഷനുണ്ടാകൂ എന്നും സൂചനയുണ്ട്.
സസ്പന്ഷന് കാലയളവില്‍ പി എസ് ജി ടീമിനൊപ്പം കളിക്കാനോ പരിശീലിക്കാനോ മെസിക്ക് കഴിയില്ല. ട്രോയിസ്, അജാസിയോ എന്നീ ക്ലബുകളുമായുളള ലീഗ് 1 മത്സരങ്ങള്‍ സസ്പന്ഷന് കാലയളവിലായതിനാല്‍ താരത്തിന് കളിക്കാനാകില്ല. എന്നാല്‍ ഈ മാസം 21 ന് ആക്സേരെയുമായി നടക്കുന്ന മത്സരത്തില്‍ കളത്തിലിറങ്ങാനാകും.
75 പോയിന്റുമായി പി എസ് ജി ഒന്നാം സ്ഥാനത്താണ്. മുപ്പത്തിമൂന്ന് മത്സരങ്ങളില്‍ നിന്നാണിത്. ഈ സീസണില്‍ മെസി 15 ഗോള്‍ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: