ബംഗളുരു: പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിന് കീഴിൽ വികസനത്തിന്റെ ഡബിൾ എഞ്ചിനുമായി ഡബിൾ വേഗത്തിൽ നീങ്ങുന്ന സർക്കാർ കർണാടകത്തിൽ നിലവിൽ വരുമെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.
നിലവിലെ സംസ്ഥാന സർക്കാർ 4 ലക്ഷം വീടുകൾ അർഹതപ്പെട്ടവർക്ക് നിർമ്മിച്ച് നൽകിയിട്ടുണ്ട്. 43 ലക്ഷം വീടുകളിൽ സുരക്ഷിതമായ കുടിവെള്ളമെത്തിക്കുന്നതിനും 48 ലക്ഷം ടോയ്ലറ്റുകൾ നിർമ്മിക്കുന്നതിനും സംസ്ഥാന സർക്കാരിന് കഴിഞ്ഞു. വിവിധ കേന്ദ്ര- സംസ്ഥാന പദ്ധതികളിൽപ്പെടുത്തികൊണ്ട് സംസ്ഥാനത്തെ 54 ലക്ഷം കർഷകർക്കായി15,000 കോടി രൂപയുടെ ആനുകൂല്യങ്ങൾ ഇതിനോടകം നൽകിക്കഴിഞ്ഞു. 37 ലക്ഷം സൗജന്യ എൽപിജി ഗ്യാസ് കണക്ഷനുകളാണ് സംസ്ഥാനത്ത് ഇതിനോടകം വിതരണം ചെയ്തത്.
സംസഥാനത്തെ 8.37 കോടി ജനങ്ങളെ പ്രധാനമന്ത്രി ആയുഷ്മാൻ പദ്ധതിക്ക് കീഴിൽ കൊണ്ടുവന്നതിലൂടെ അവരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാരിന് കഴിഞ്ഞു. കർണാടകത്തിലെ12 കോടി ജനങ്ങൾക്ക് സൗജന്യ കോവിഡ് വാക്സിനുകൾ നൽകുകയുണ്ടായി. സംസ്ഥാനത്തെ നാല് കോടിയിലധികം ജനങ്ങൾക്ക് കോവിഡ് വേളയിൽ 18 മാസക്കാലം സൗജന്യ റേഷൻ ലഭിച്ചു.
കർണാടകത്തിലെ ജനങ്ങൾക്ക് ഇരട്ടി ആനുകൂല്യം നൽകുന്ന ബിജെപി സർക്കാരാവും തുടർന്നും സംസ്ഥാനത്തുണ്ടാവുകയെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അത് കർണാടകയിലെ ജനങ്ങളുടെ ജീവിതത്തെ കൂടുതൽ അഭിവൃദ്ധിയിലേക്ക് നയിക്കും.
കർണാടക കോൺഗ്രസ് ചൊവ്വാഴ്ച പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ “ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്ന യാതൊന്നുമില്ലെ”ന്ന് ദേശീയ വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിൽ രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ജനങ്ങൾക്ക് അർഹതപ്പെട്ട അവസരങ്ങൾക്കു പകരം പൊള്ളയായ വാഗ്ദാനങ്ങൾ നിരത്തിയ കൈപ്പുസ്തകം മാത്രമാണത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് നടക്കുന്ന സുസ്ഥിരമായ പ്രചാരണം ബിജെപിയുടെ സാദ്ധ്യതകൾ ഏറെ വർധിപ്പിച്ചിട്ടുണ്ട് . കേവല ഭൂരിപക്ഷത്തിനും ഏറെ മുകളിലാണ് ഇത്തവണ ഞങ്ങൾ ലക്ഷ്യമിടുന്നത്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: