അസ്താന (കസാഖ്സ്ഥാന്): കറുപ്പും വെളുപ്പും കലര്‍ന്ന 64 ചതുരങ്ങളുള്ള ചെസ് ബോര്‍ഡിലെ പുതിയ ലോക ചാമ്പ്യനായി ചൈനീസ് ഗ്രാന്‍ഡ് മാസ്റ്റര്‍ ഡിങ് ലിറന്. 10 വര്‍ഷമായി ലോക ചാമ്പ്യന്‍പട്ടം സ്വന്തമാക്കി വച്ചിരുന്ന മാഗ്നസ് കാള്സണ് പകരക്കാരനായാണ് ഡിങ് ലിറന് ചെസിലെ പുതിയ ലോക ചക്രവര്‍ത്തിയായി മാറിയത്.
കാന്‍ഡിഡേറ്റ്സ് മത്സരം ജയിച്ച നീപോംനീഷിയായിരുന്നു നിലവിലെ ലോകചാമ്പ്യന് മാഗ്നസ് കാള്‍സണുമായി ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കേണ്ടിയിരുന്നത്. എന്നാല്‍ കാള്സണ് മത്സരിക്കുന്നില്ലെന്നു തീരുമാനിച്ചതോടെ കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനക്കാരനായ ഡിങ്ങിനു ഫൈനലില്‍ മത്സരിക്കാന്‍ നറുക്കു വീഴുകയായിരുന്നു.
ഫൈനലില്‍ റഷ്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ നീപോംനീഷിയെ തോല്‍പ്പിച്ചാണ് ഡിങ് ലിറന് ലോക കിരീടം ഉയര്‍ത്തിയത്. ഫൈനലില്‍ നീപോയ്ക്കെതിരെ പലതവണ പിന്നിട്ടുനിന്നശേഷമാണ് ഡിങ് തിരിച്ചുവന്നത്. 14 ഗെയിമുകള്‍ അവസാനിച്ചപ്പോള്‍ 7-7 സമനിലയിലായതിനെ തുടര്‍ന്നാണ് പോ
രാട്ടം ടൈബ്രേക്കറിലേക്ക് നീണ്ടത്. ടൈബ്രേക്കറിലെ നാലാം ഗെയിമില്‍ വിജയിച്ചാണ് ലിറന് വിശ്വവിജയിയായത് (2.1-1.5). ഓപ്പണ്‍ വിഭാഗത്തില്‍ ലോക ചെസ് കിരീടം ആദ്യമായാണ് ചൈനയിലെത്തുന്നത്. നിലവില്‍ ലോകവനിതാ ചാമ്പ്യനും ചൈനയില്‍നിന്നാണ് ജു വെന്‍ജുന്‍.
14 ഗെയിമുകളുള്ള ലോക ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ഗെയിം സമനിലയില്‍ കലാശിച്ചപ്പോള്‍ രണ്ടാം ഗെയിം നീപോംനീഷി ജയിച്ച് ലീഡ് നേടി. ഇതോടെ മാനസിക മുന്‍തൂക്കം താരത്തിന് സ്വന്തമാകുകയും ചെയ്തു. എന്നാല്‍ മൂന്നാം ഗെയിം സ്വന്തമാക്കിയ ലിറന് നാലാം ഗെയിമില്‍ ഡിങ് ലിറന് വിജയിച്ചു. അഞ്ചും ഏഴും ഗെയിമുകള്‍ നീപോംനീഷി ജയിച്ചപ്പോള്‍ ആറാം ഗെയിം ലിറന് സ്വന്തമാക്കി. തുടര്‍ന്നുള്ള നാല് ഗെയിമുകള്‍ സമനിലയില്‍ പിരിഞ്ഞു. പന്ത്രണ്ടാം ഗെയിമില്‍ ലിറന് വിജയിച്ചപ്പോള്‍ പോയിന്റ് തുല്യനിലയിലായി. തുടര്‍ന്നുള്ള രണ്ട് ഗെയിമുകളും സമനിലയില്‍ പിരിഞ്ഞതോടെ ഇരുവരും ഏഴ് പോ
യിന്റ് വീതം പങ്കിട്ടു. ടൈബ്രേക്കറിലെ ആദ്യ 3 കളികളും സമനിലയായി. നാലാം ഗെയിമില്‍ നീപ്പോയ്ക്കായിരുന്നു മുന്‍തൂക്കമെങ്കിലും തികഞ്ഞ മനസ്സാന്നിധ്യത്തോടെ കളിച്ച ലിറന് 68 നീക്കങ്ങള്‍ക്കൊടുവില്‍ വിജയവും ലോക കിരീടവും സ്വന്തമാക്കുകയായിരുന്നു.
തുടര്‍ച്ചയായി നാലാമത്തെ ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പരാജയം രുചിച്ച (2021ല്‍ ക്ലാസിക്കല്‍ ഫൈനലില്‍ കാള്‍സണോട്, 2022ല്‍ റാപ്പിഡ് ഫൈനലില്‍ അബ്ദു സത്തറോവിനോ
ട്, 2022ല്‍ ഫിഷര്‍ റാന്‍ഡം ചെസ്സ് ഫൈനലില്‍ നകാമുറയോട്, ഇപ്പോള്‍ 2023ല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഡിങ്ങിനോട്) നീപോംനീഷിക്ക് അസ്താനയിലെ ഈ തോല്‍വി എന്നും വേദനാജനകമായിരിക്കും.
ചൈനയിലെ ചെസ്സ് നഗരം എന്ന് ഓമനപ്പേരുള്ള വെന്റോ നഗരത്തിലായിരുന്നു ഡിങ്ങിന്റെ ജനനവും ബാല്യവും വിദ്യാഭ്യാസവും. ചൈനയിലെ ആദ്യ ഗ്രാന്‍ഡ് മാസ്റ്ററായ റോണ്‍ ഗുവാഗിന്റേയും മുന്‍ ലോക വനിതാ ചെസ്സ് ചാമ്പ്യന്‍ സെ ചുനേറെയുടെയും ജന്മസ്ഥലമാണ് വെന്റോ.
10 വയസിനു താഴെയുള്ളവര്‍ക്കും 12 വയസിനു താഴെയുള്ളവര്‍ക്കുമുള്ള ലോക ചാമ്പ്യന്‍ പട്ടങ്ങള്‍ കരസ്ഥമാക്കിയ ഡിങ് തന്റെ പതിനേഴാം വയസില്‍ ചൈനയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ ചാമ്പ്യനായി. 2009 ല്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയിലേക്കുയര്‍ന്ന ഡിങ് ചെസ്സില്‍ നിരവധി ശ്രദ്ധേയമായ നേട്ടങ്ങള്‍ കൊയ്തു. ചരിത്രത്തിലെ എറ്റവും ഉയര്‍ന്ന ഉയര്‍ന്ന ബ്ലിറ്റ്സ് റേറ്റിങ്ങ് ആയ 2875 ജൂലായ് 2016ന് അദ്ദേഹം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: