ബംഗളുരു : കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയില്‍ ബജ്റംഗ്ദളിനെ നിരോധിത പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്ഐ) തുലനം ചെയ്ത കോണ്‍ഗ്രസിനെ വിമര്‍ശിച്ച്് വിശ്വഹിന്ദു പരിഷത്ത് .
ബജ്റംഗ്ദള്‍, പിഎഫ്ഐ തുടങ്ങിയ സംഘടനകളെ നിരോധിക്കുന്നതിന് നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറയുന്നു.
കോണ്‍ഗ്രസ് ബജ്റംഗ്ദളിനെ ദേശവിരുദ്ധവും നിരോധിതവുമായ പിഎഫ്ഐയുമായി താരതമ്യം ചെയ്യുന്നത് നിര്‍ഭാഗ്യകരമാണ്. രാജ്യത്തെ ജനങ്ങള്‍ അത് അംഗീകരിക്കില്ല. ബജ്റംഗ്ദള്‍ ഈ വെല്ലുവിളി സ്വീകരിക്കുന്നു, എല്ലാ ജനാധിപത്യ മാര്‍ഗങ്ങളിലൂടെയും ഇതിന് ഉത്തരം നല്‍കും- വിശ്വഹിന്ദു പരിഷത്തിന്റെ അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
അതേസമയമം വിഎച്ച്പിയുടെ യുവജന വിഭാഗമായ ബജ്റംഗ്ദള്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നറിയിച്ചു.
പിഎഫ്ഐയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ലോകം മുഴുവന്‍ അറിയാം. ബജ്റംഗ്ദളിലെ ഓരോ അംഗവും രാജ്യത്തെയും സമൂഹത്തെയും സേവിക്കാന്‍ അര്‍പ്പണബോധമുള്ളവരാണെന്നും സുരേന്ദ്ര ജെയിന് പറഞ്ഞു.
കോണ്‍ഗ്രസ് ബജ്റംഗ്ദളിനെ നിരോധിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. സിമി നിരോധനത്തെ നിങ്ങള്‍ എതിര്‍ത്തത് നിങ്ങള്‍ മറന്നു. സിമി നിരോധനത്തില്‍ പ്രതിഷേധിച്ച് നിങ്ങളെപ്പോലുള്ളവര്‍ തെരുവുകളില്‍ പ്രകടനം നടത്തി. ബജ്റംഗ്ദളിനെ നിരോധിക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ നിങ്ങളുടെ മനസിലിരുപ്പ് പുറത്തു വരികയാണ്- സുരേന്ദ്ര ജെയിന് ആരോപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: