ടെഹറാന്‍ : ഇന്ത്യയുമായുളള ഉഭയകക്ഷി സാമ്പത്തിക, വ്യാപാര ബന്ധങ്ങള്‍ വിപുലീകരിക്കുന്നതിന് പ്രതിജ്ഞാബദ്ധമെന്ന് ഇറാന്. ടെഹ്റാനില്‍ ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് കുമാര്‍ ഡോവലുമായി നടത്തവെ ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സിയാണ് ഇങ്ങനെ പറഞ്ഞത്.
ഷാങ്ഹായ്, ബ്രിക്സ് തുടങ്ങിയ അന്തര്‍ദേശീയ സംഘടനകള്‍ക്ക് അവയുടെ ഗണ്യമായ ശക്തിയും വിഭവങ്ങളും കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് ഇബ്രാഹിം റെയ്സി കൂട്ടിച്ചേര്‍ത്തു. ഇറാനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത് അഫ്ഗാനിസ്ഥാന് പ്രശ്നം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ക്രിയാത്മകമായ സ്വാധീനം ചെലുത്തുമെന്ന് പ്രസിഡന്റ് റെയ്സി അഭിപ്രായപ്പെട്ടു.
സുപ്രിം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി റിയര്‍ അഡ്മിറല്‍ അലി ഷംഖാനി, വിദേശകാര്യ മന്ത്രി ഹുസൈന് അമീര്‍അബ്ദുള്ളാഹിയാന്‍ എന്നിവരുള്‍പ്പെടെയുള്ള ഇറാനിയന്‍ ഉദ്യോഗസ്ഥരുമായി ഡോവല്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: