തിരുവനന്തപുരം : സംസ്ഥാനത്തും ഇന്നും ശക്തമായ വേനല്‍മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം ആയിരിക്കും കനത്ത മഴ അനുഭവപ്പെടുക. നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി,തൃശ്ശൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യതയുള്ളത്. കര്‍ണാടക തീരം മുതല്‍ വിദര്‍ഭ തീരം വരെയായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദപ്പാത്തിയുടെ സ്വാധീനഫലമായാണ് മഴ ശക്തമായത്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: