ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായി. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും ആലിപ്പഴ വര്‍ഷവും മഴയും അനുഭവപ്പെട്ടത്.
പടിഞ്ഞാറന്‍ കാറ്റാണ് ഈ സംസ്ഥാനങ്ങളിലെ മഴയ്ക്ക് കാരണമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന് ആര് കെ ജെനമണി പറഞ്ഞു.അടുത്ത രണ്ട് ദിവസത്തേക്ക് മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ഒരു ഭാഗത്തും ഈ മാസം 10 വരെ ഉഷ്ണതരംഗം ഉണ്ടാകില്ലെന്നും ജെനമണി കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം മഴയും ഇടിമിന്നലും ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: