കോഴിക്കോട്: അന്തരിച്ച നടന് മാമുക്കോയയുടെ അരക്കിണറിലെ വീട്ടിലെത്തിയ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. മലയാള സിനിമക്ക് ലഭിച്ച വരദാനമായിരുന്നു മാമുക്കോയയെന്ന് അദ്ദേഹം പറഞ്ഞു.
അഭിനയ രംഗത്ത് ഏറെ മികവ് കാട്ടിയ സഹപ്രവര്‍ത്തകനായിരുന്നു മാമുക്കോയ എന്നും അദ്ദേഹത്തിന്റെ വിടവ് മലയാള സിനിമക്ക് നികത്താനാകാത്തതാണെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്, ബേപ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത്, ജനറല്‍ സെക്രട്ടറി ഷിംജീഷ് പാറപ്പുറം, സതീഷ് കുന്നത്ത് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: