ന്യൂദല്‍ഹി : ആഗോളവത്കരണം കൂടുതല്‍ ശക്തമായതും ഇന്ത്യയുടെ വിശാല താല്‍പ്പര്യവും കാരണം ലാറ്റനമേരിക്കയെ വിദൂരത്തുളള ഒരു പ്രദേശമായി കണക്കാക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്.ലാറ്റിനമേരിക്കയുമായുള്ള ഇന്ത്യയുടെ വ്യാപാരം 50 ബില്യണ്‍ യുഎസ് ഡോളറിലേക്ക് അടുക്കുകയാണെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.
ലാറ്റിനമേരിക്കയുമായുള്ള ഇന്ത്യയുടെ ഇടപെടലിനെക്കുറിച്ച് ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ നയതന്ത്ര ഉദ്യോഗസ്ഥരെയും വിദ്യാര്‍ത്ഥികളെയും അഭിസംബോധന ചെയ്യുകയായിരുന്നു ജയശങ്കര്‍. ഊര്‍ജ്ജ മേഖലയില്‍ രാജ്യത്തിന്റെ നിക്ഷേപം കുതിച്ചുയരുന്നതിനാല്‍ ഇന്ത്യ ഇന്ന് ബ്രസീല്‍, മെക്സിക്കോ, കൊളംബിയ, ഗയാന എന്നിവിടങ്ങളില്‍ നിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നു.
വിവര സാങ്കേതികം, ഔഷധം ഇരുചക്ര വാഹനങ്ങള്‍ തുടങ്ങിയ മേഖലകളിലും ഇന്ത്യയുടെ സാന്നിധ്യം വര്‍ധിച്ചിട്ടുണ്ട്. ലാറ്റിനമേരിക്കയിലെ പ്രാദേശിക കൂട്ടായ്മകളുമായുള്ള ഇന്ത്യയുടെ രാഷ്ട്രീയ ബന്ധം വര്‍ദ്ധിക്കുന്നതും ജയശങ്കര്‍ വിവരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: