പാരിസ്: ഗോള്‍ഡന്‍ ഗ്ലോബ് പായ്വഞ്ചിയോട്ടത്തില് ഇന്ത്യന്‍ ചരിത്രം. ഗോള്‍ഡന്‍ ഗ്ലോബ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യക്കാരനായി മലയാളി നാവികന് അഭിലാഷ് ടോമി. രണ്ടാമനായാണ് അഭിലാഷ് ഫിനിഷ് ചെയ്തത്. ഇന്ത്യന്‍ സമയം രാവിലെ 10.30ഓടെയാണ് അഭിലാഷിന്റെ വഞ്ചി ‘ബയാനത്’ ഫ്രഞ്ച് തീരമണഞ്ഞത്. ദക്ഷിണാഫ്രിക്കന്‍ നാവിക കേസ്റ്റന് ന്യൂഷെഫര് ആണ് ആദ്യം ഫിനിഷ് ചെയ്തത്. വ്യാഴാഴ്ച തന്നെ ഇവര്‍ ലക്ഷ്യസ്ഥാനത്തെത്തിയിരുന്നു. ഇനി ഓസ്ട്രിയന്‍ നാവികന് മൈക്കല്‍ ഗുഗന്‍ബര്‍ഗര്‍ മാത്രമാണ് മത്സരരംഗത്തുള്ളത്. ഏറെ പിന്നിലുള്ള ഇദ്ദേഹം ഫിനിഷ് ചെയ്യാന്‍ രണ്ടാഴ്ചയിലേറെ എടുത്തേക്കും.
28,000 നോട്ടിക്കല്‍ മൈല്‍ പിന്നിട്ടാണ് അഭിലാഷ് ഫിനിഷ് പോയിന്റിലെത്തുന്നത്. മത്സരം പൂര്‍ത്തിയാക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് അഭിലാഷ് പ്രതികരിച്ചു. 236 ദിവസവും 14 മണിക്കൂറും 46 മിനിറ്റുമാണ് അഭിലാഷിന് ഫിനിഷ് ചെയ്യാന്‍ വേണ്ടിവന്നത്. സഞ്ചരിച്ചത് 48,000 കിലോമീറ്റര്‍. പടിഞ്ഞാറന്‍ ഫ്രഞ്ച് തുറമുഖമായ ലെ സാബ്ലെ ദെലോനില്‍നിന്നാണ് 2022 സെപ്റ്റംബറില്‍ അഭിലാഷ് യാത്ര തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: