ന്യൂദല്‍ഹി: ആദിശങ്കരസേവാസമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീശങ്കരജയന്തി ആഘോഷം അദ്വൈതശങ്കരം നാളെ. വൈകിട്ട് ആറിന് മന്ദിര്‍മാര്‍ഗിലെ അടല്‍ ആദര്‍ശ വിദ്യാലയത്തില്‍ നടക്കുന്ന പരിപാടിയില്‍ കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അനുഗ്രഹഭാഷണം നടത്തും.
സ്വാഗതസംഘം ചെയര്മാന് അറ്റോര്‍ണി ജനറല്‍ ആര്. വെങ്കട്ടരമണി അധ്യക്ഷനാകും. ആര്‍എസ്എസ് ദല്‍ഹി പ്രാന്തസംഘചാലക് കുല്ഭൂഷണ് അഹൂജ, ജനസേവ ന്യാസ് ട്രസ്റ്റ് അധ്യക്ഷന്‍ സുഭാഷ് സുനേജ എന്നിവര്‍ ആശംസ നേരും. വിവിധ സമുദായിക സംഘടനകളുടെ പ്രസിഡന്റുമാര്‍, ക്ഷേത്രകമ്മിറ്റി പ്രസി ഡന്റുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: