തിരുവനന്തപുരം: മോദിയോടുള്ള വിരോധം മൂലം മോദി സമുദായത്തെ മുഴുവനായി രാഹുല്‍ ഗാന്ധി അവഹേളിച്ചത് വിവരക്കേടാണെന്ന് അനില്‍ ആന്റണി. രാഹുൽ ഗാന്ധി അയോഗ്യനായത് സ്വന്തം മണ്ടത്തരം മൂലമാണെന്നും അനില്‍ ആന്റണി പറഞ്ഞു.
ഇപ്പോളും കോണ്‍ഗ്രസ് പറഞ്ഞുകൊണ്ടു നടക്കുന്നത് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് മോദിസര്‍ക്കാരാണ് എന്നാണ്. വാസ്തവമെന്താണ്, രാഹുല്‍ ഗാന്ധി അയോഗ്യനായത് കോടതി വിധിയാണ്. ഇദ്ദേഹം ചെയ്ത മണ്ടത്തരം കാരണമാണ് കോടതി അയോഗ്യനാക്കിയത്. മോദിയോടുള്ള വിരോധം കാരണം ഒരു സമുദായത്തെ മുഴുവന്‍ അവഹേളിച്ചു പറഞ്ഞത് വിവരക്കേടാണ്. വിവരക്കേട് പറയുമ്പോള്‍ തിരുത്തേണ്ടതിന് പകരം പിന്നെയും പറയുന്നു ‘ഞാന്‍ ഗാന്ധിയാണ് സവര്‍ക്കറല്ല’ എന്നൊക്കെ. – അനില്‍ ആന്റണി ചൂണ്ടിക്കാട്ടി.
സ്വന്തം മണ്ടത്തരത്തിന് മാപ്പ് പറയേണ്ടതിന് പകരം യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത രീതിയിൽ ഓരോന്ന് പറയുന്നത് ശരിയല്ലെന്നും അനില്‍ ആന്റണി പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു അനില്‍ ആന്റണി രാഹുലിനെതിരെ ആഞ്ഞടിച്ചത്. കോണ്‍ഗ്രസ് പറയുന്നത് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് മോദിസര്ക്കാരാണെന്നാണ്. എന്നാൽ കോടതി വിധി കാരണമാണ് അയോഗ്യനാക്കിയത് എന്നതാണ് വാസ്തവം. വിവരക്കേട് പറയുമ്പോള്‍ തിരുത്തേണ്ടതിന് പകരം പിന്നെയും പറയുന്നത് ശരിയല്ലെന്നും അനില്‍ ആന്റണി പറഞ്ഞു.
അങ്ങനെ പറയുമ്പോള്‍ അദ്ദേഹം ഓര്‍ക്കണം, അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവര്‍ പോലും സവര്‍ക്കറിനെ പ്രകീര്‍ത്തിച്ചിട്ടേയുള്ളു. സവര്‍ക്കറുമായി പ്രത്യയശാസ്ത്രപരമായും ആശയപരമായും വ്യത്യാസങ്ങളുണ്ടാകാം. പക്ഷെ എല്ലാവരും അംഗീകരിക്കുന്ന ഒന്നുണ്ട്, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ആന്‍ഡമാന്‍ ജയിലില്‍ 20 വര്‍ഷം കഠിന തടവ് അനുഭവിച്ച ആളാണ്. അദ്ദേഹം സ്വാതന്ത്ര്യ സമരസേനാനിയാണ്. ഇതൊക്കെ ഇന്ദിരാ ഗാന്ധിപോലും സമ്മതിച്ചിട്ടുള്ള കാര്യമാണ്.- അനില്‍ ആന്റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: