ന്യൂദല്‍ഹി : ദേവികുളം മുന്‍ എംഎല്‍എ എ. രാജയെ അയോഗ്യനാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി ഭാഗീകമായി സ്റ്റേ ചെയ്തു. ഇതോടെ രാജയ്ക്ക് നിയമസഭ നടപടികളില്‍ പങ്കെടുക്കാം. കേസ് ഇനി ജൂലൈയില്‍ പരിഗണിക്കുന്നത് വരെയാണ് വിധി സ്റ്റേ ചെയ്തിരിക്കുന്നത്.
സഭാ നടപടികളില്‍ പങ്കടുക്കാന്‍ സാധിക്കുമെങ്കിലും എ. രാജയ്ക്ക് വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കില്ല. കൂടാതെ നിയമസഭാ അലവന്‍സും പ്രതിഫലവും വാങ്ങാനും സാധിക്കില്ല.
വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് എ. രാജ ദേവികുളം മണ്ഡലത്തില്‍ മത്സരിച്ചതെന്ന പരാതിയില്‍ കഴിഞ്ഞ മാസമാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കുമാറിന്റെ ഹര്‍ജി അംഗീകരിച്ചാണ് രാജയ്ക്കെതിരെ ഹൈക്കോടതി വിധി പറഞ്ഞത്. ഇതിനെതിരെതയാണ് എ. രാജ സുപ്രീംകോടതിയെ സമീപിച്ചത്. ഇത് രണ്ടാം തവണയാണ് ദേവികുളം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് അസാധുവാക്കപ്പെടുന്നത്.
എന്നാല്‍ ഹൈക്കോടതി വിധി സ്റ്റേ ചെയ്തില്ലെങ്കില്‍ തെരഞ്ഞെടുപ്പ് നടക്കും എന്ന രാജയുടെ വാദം അംഗീകരിച്ചാണ് സുപ്രീംകോടതി ഇളവ് നല്‍കിയത്. രാജ ക്രിസ്തുമതം പിന്തുടരുന്നില്ല എന്ന് എങ്ങനെ തെളിയിക്കുമെന്നും കോടതി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: