ന്യൂദല്‍ഹി : ഷാംഗായ് സഹകരണ സംഘടന പ്രതിരോധമന്ത്രിമാരുടെ സമ്മേളനം വെളളിയാഴ്ച നടക്കും.ന്യൂദല്‍ഹിയില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്് അധ്യക്ഷത വഹിക്കും.
ചൈന, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റഷ്യ, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന് എന്നീ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഷാംഗായ് സഹകരണ സംഘടന പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എസ്സിഒയില് നിലവില്‍ നിരീക്ഷകരായ ബെലാറസിനെയും ഇറാനെയും ഇന്ത്യ ക്ഷണിച്ചു. പാകിസ്ഥാന് പ്രതിരോധ മന്ത്രി ഓണ്‍ലൈനായി സമ്മേളനത്തില്‍ പങ്കെടുക്കും.
പ്രാദേശിക സമാധാനവും സുരക്ഷയും ഷാംഗായ് സഹകരണ സംഘടന അംഗരാജ്യങ്ങളിലെ തീവ്രവാദ വിരുദ്ധ ശ്രമങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മന്ത്രിമാര്‍ ചര്‍ച്ച ചെയ്യും. സമ്മേളനത്തിന് മുന്നോടിയായി അംഗരാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുമായി രാജ്നാഥ് സിംഗ് ഇന്ന് ഉഭയക ക്ഷി ചര്‍ച്ച നടത്തും. പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പരസ്പര താല്‍പ്പര്യമുള്ള മറ്റ് കാര്യങ്ങളിലും ചര്‍ച്ച ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: